വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കി​യ വാ​ക്കു​പാ​ലി​ച്ച് എം​പി
Tuesday, December 6, 2022 12:28 AM IST
ഒ​റ്റ​പ്പാ​ലം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ക്ക് പാ​ലി​ച്ച് എം​പി. കൂ​ടു​ത​ൽ കു​ട്ടി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ക​യും കൂ​ടു​ത​ൽ എ ​പ്ല​സ് ഓ​ടെ 100 മേ​നി നേ​ടു​ക​യും ചെ​യ്ത തൃ​ക്ക​ടീ​രി പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ​ൽ​ഹി സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി കൊ​ണ്ടാ​ണ് വി​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ ത​ന്‍റെ വാ​ക്കു പാ​ലി​ക്കു​ന്ന​ത്.
മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ചാ​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ക്കാ​ണ് പാ​ലി​ക്ക​പ്പെ​ടു​ന്ന​ത്. പി​ടി​എ​മ്മി​ലെ കു​ട്ടി​ക​ൾ ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി കൂ​ടു​ത​ൽ എ​പ്ല​സ് നേ​ടി നൂ​റു​ശ​ത​മാ​നം വി​ജ​യ​വും ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഒ​ന്നാ​മ​താ​വു​ക​യും ചെ​യ്ത് ക​ലാ കാ​യി​ക രം​ഗ​ങ്ങ​ളി​ൽ കൂ​ടി മു​ന്നേ​റ്റം കാ​ഴ്ച്ച വയ്​ക്കു​ക​യും ചെ​യ്ത വി​ജ​യ​ഗാ​ഥ​യാ​ണ് പ​റ​യാ​നു​ള്ള​ത്. പി​ടി​എ​മ്മി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ജ​യോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തുകൊ​ണ്ട് തി​ര​ഞ്ഞെ​ടു​ത്ത 10 കു​ട്ടി​ക​ളെ ന്യൂഡ​ൽ​ഹി കാ​ണി​ക്കാ​ൻ കൊ​ണ്ട് പോ​വു​മെ​ന്ന് എംപി അ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. ആ ​വാ​ഗ്ദാ​ന​മാ​ണ് സാ​ക്ഷാ​ത്​ക​രി​ക്കു​ന്ന​ത്. 10 വി​ദ്യാ​ർ​ഥി​ക​ളും അഞ്ച് അ​ധ്യാ​പ​ക​രു​മ​ട​ങ്ങു​ന്ന സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് ഷൊ​ർ​ണൂരി​ൽ നി​ന്ന് മം​ഗ​ള എ​ക്സ്പ്ര​സി​ൽ ഹെ​ഡ്മി​സ്ട്ര​സ് എം.വി.​സു​ധ​ ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ട്ടു. ഇ​വ​ർ ഏ​ഴി​ന് ന്യൂ​ഡ​ൽ​ഹി​യിൽ എ​ത്തും. പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം, രാ​ഷ്ട്ര​പ​തി ഭ​വ​ൻ, രാ​ജ്ഘ​ട്ട്, ഇ​ന്ദി​രാ​ഗാ​ന്ധി മ്യൂ​സി​യം, റെ​ഡ് ഫോ​ർ​ട്ട്, കു​ത്ത​ബ് മി​നാ​ർ, ജു​മാ​മ​സ്ജി​ദ്, ലോ​ട്ട​സ് ടെം​പി​ൾ, താ​ജ്മ​ഹ​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഡി​സം​ബ​ർ 10ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്ന് തി​രി​ച്ചു പോ​രും. എം​പി​യു​ടെ അ​തി​ഥി​ക​ളാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്ന സം​ഘത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫ്ലാ​റ്റി​ൽ ത​ന്നെ​യാ​ണ് താ​മ​സം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
കോ-​ഓ​ഡി​നേ​റ്റ​ർ കാ​സിം​കു​ന്ന​ത്ത്, ഗീ​ത.​ജി, അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ക്ക്, വി.​കെ. ഹം​സ​ത്ത് മാ​ടാ​ല എ​ന്നീ അ​ധ്യാ​പ​ക​രും, ഹാ​ഫി​സ് അ​സീം. പി, ​മു​ഹ​മ്മ​ദ് ഷ​ബീ​ൽ, കൈ​ലാ​സ് കു​മാ​ർ, ഹൈ​ഫ. പി.​എ​ച്ച്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഫാ​ത്തി​മ ഫ​ർ​ഹാ​ന. പി, ​ഫാ​ത്തി​മ ഷ​ഹ​ന. കെ, ​സ​ഫ. കെ, ​ഹി​തേ​ഷ്. പി, ​മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.