തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ 37% ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
Sunday, December 4, 2022 12:56 AM IST
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ 37 ശ​ത​മാ​നം പേ​രും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും സം​യു​ക്ത​മാ​യി പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ൽ ന​ട​ന്ന നി​യു​ക്തി മെ​ഗാ ജോ​ബ് ഫെ​സ്റ്റ് 2022 ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കു​ടും​ബ​ശ്രീ അ​ടു​ത്തി​ടെ ന​ട​ത്തി​യ സ​ർ​വേ പ്ര​കാ​രം കേ​ര​ള​ത്തി​ൽ 53 ല​ക്ഷം തൊ​ഴി​ല​ന്വേ​ഷ​ക​ർ ഉ​ണ്ട്. ഇ​തി​ൽ 40 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ 29 ല​ക്ഷം പേ​രാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​ള്ള തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ കൂ​ടു​ത​ലാ​ണെ​ന്നും കേ​ര​ള​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം തൊ​ഴി​ല​ന്വേ​ഷ​ക​രും വി​ദ്യാ​സ​ന്പ​ന്ന​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ർ​ഷ​ത്തി​ൽ 7000, 8000 നി​യ​മ​ന​ങ്ങ​ൾ പിഎ​സ്‌സി വ​ഴി ന​ട​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ൽ അ​ത് മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​ൽ 1,61,000 പേ​ർ​ക്ക് പി​എ​സ്‌​സി വ​ഴി നി​യ​മ​നം ന​ല്കി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നി​യു​ക്തി ജോ​ബ് ഫെ​സ്റ്റ് വി​ദ്യാ​ഭ്യാ​സ സ​ന്പ​ന്ന​ർ​ക്ക് അ​ർ​ഹ​മാ​യ തൊ​ഴി​ൽ ല​ഭി​ക്കു​വാ​നു​ള്ള വ​ഴി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​യു​ക്തി മെ​ഗാ ജോ​ബ് ഫെ​സ്റ്റി​ൽ 4911 പേ​ർ ഓ​ണ്‍​ലൈ​നാ​യും 1500 ല​ധി​കം പേ​ർ ഓ​ഫ് ലൈനാ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി. പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എം. ​സു​നി​ത, വൊ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് ഓ​ഫീ​സ​ർ എ​സ്.​ ബി​നു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.