വാ​ഹ​ന ഗതാഗതത്തിനു നിരോധനം! തെ​ന്നി​ലാ​പു​രം പാ​ലം അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം നാ​ളെ തു​ട​ങ്ങും
Sunday, December 4, 2022 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി : ഇ​ര​ട്ട​ക്കു​ളം വാ​ണി​യ​ന്പാ​റ റോ​ഡി​ൽ തെ​ന്നി​ലാ​പു​ര​ത്ത് മം​ഗ​ലം പു​ഴ​യ്ക്കു കു​റു​കെ പു​തി​യ പാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി നാ​ളെ മു​ത​ൽ ഗ​താ​ഗ​തം നി​രോ​ധി​ക്കു​മെ​ന്ന് പാ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കെ​ആ​ർ​എ​ഫ്ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത വ​ഴി തി​രി​ഞ്ഞു പോ​ക​ണം.

തെ​ന്നി​ലാ​പു​രം പാ​ലം ന​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ല​വു​മാ​യി റോ​ഡ് ബ​ന്ധി​പ്പി​ക്ക​ണ​മെ​ങ്കി​ൽ നി​ല​വി​ലു​ള്ള റോ​ഡ് പൊ​ളി​ക്ക​ണം. ഇ​തി​നാ​ലാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്ന​ത്. റീ​ട്ടെ​യ്നിം​ഗ് വാ​ളി​ന്‍റെ പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മാ​ർ​ച്ച് മാ​സ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യം വ​ച്ചാ​ണ് പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ള്ള​ത്. 78 മീ​റ്റ​ർ നീ​ള​വും 11 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പാ​ലം പ​ണി​തി​ട്ടു​ള്ള​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നു കീ​ഴി​ൽ കി​ഫ്ബി​യു​ടെ 9.21 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം.