നൂ​ത​ന ആ​ശ​യ​മു​ണ്ടോ..? ഡ്രീം ​വെ​സ്റ്റ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം
Saturday, December 3, 2022 1:01 AM IST
പാ​ല​ക്കാ​ട്: ന​വ​സം​രം​ഭ​ക​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളു​മാ​യി നൂ​ത​നാ​ശ​യ മ​ത്സ​ര​മൊ​രു​ക്കി വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ്.
സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ നി​ങ്ങ​ളു​ടെ മ​ന​സി​ൽ നൂ​ത​നാ​ശ​യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഡ്രീം​വെ​സ്റ്റ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പു​തി​യ ആ​ശ​യ​മാ​ണ് സം​രം​ഭ​ക​ത്വ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ നി​ക്ഷേ​പം.
ഓ​രോ ആ​ശ​യ​ങ്ങ​ളും നി​ങ്ങ​ളു​ടേ​യും നാ​ടി​ന്‍റെ​യും ഭാ​വി ത​ന്നെ മാ​റ്റി​മ​റി​ക്കു​മെ​ന്നും അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ് ഡ്രീം​വെ​സ്റ്റ​ർ മ​ത്സ​ര​മെ​ന്നും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ബെ​ന​ഡി​ക്ട് വി​ല്ല്യം ജോ​ണ്‍ പ​റ​ഞ്ഞു.
ആ​കെ 20 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ ന​ൽ​കു​ന്ന​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം മൂ​ന്ന് ല​ക്ഷം, മൂ​ന്നാം സ​മ്മാ​നം ര​ണ്ട് ല​ക്ഷം, നാ​ല് മു​ത​ൽ 10 വ​രെ​യു​ള്ള സ്ഥാ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും 11 മു​ത​ൽ 25 വ​രെ​യു​ള്ള സ്ഥാ​ന​ക്കാ​ർ​ക്ക് 25,000 രൂ​പ വീ​ത​വും ല​ഭി​ക്കും.
18 മു​ത​ൽ 35 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഒ​രാ​ൾ​ക്ക് ഒ​രു ആ​ശ​യം സ​മ​ർ​പ്പി​ക്കാം. ഡ്രീം​വെ​സ്റ്റ​ർ നൂ​ത​നാ​ശ​യ മ​ത്സ​ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​ണെ​ങ്കി​ൽ അ​വ സ്വ​പ്ന​ങ്ങ​ളാ​യി അ​വ​സാ​നി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കു​ന്നു​ണ്ട്.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന എ​ല്ലാ ആ​ശ​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ ഇ​ൻ​കു​ബേ​ഷ​ൻ സ്പേ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം (ഓ​ഫീ​സ് സ്പേ​സ്, ഫ്രീ ​വൈ​ഫൈ, ഐ​ഡി​യ ഉ​ത്പ​ന്ന​മാ​ക്കി മാ​റ്റാ​നു​ള്ള സ​പ്പോ​ർ​ട്ട്) സൗ​ക​ര്യ​മൊ​രു​ക്കും.
സം​രം​ഭ​ക​ൻ ഇ​ൻ​വെ​സ്റ്റ് ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ൽ സ്വ​ന്ത​മാ​യി ഫ​ണ്ട് ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളാ​യ കെ​എ​സ്ഐ​ഡി​സി, കെ​എ​ഫ്സി, കെ​എ​സ്എ​ഫ്ഇ മു​ഖേ​ന ഫ​ണ്ട് ല​ഭി​ക്കാ​ൻ വേ​ണ്ട സ​പ്പോ​ർ​ട്ട് ന​ൽ​കും.
നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ഡി​സം​ബ​ർ 23 വ​രെ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു.