ജെ​ല്ലി​പ്പാ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ മാ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ
Saturday, December 3, 2022 1:00 AM IST
അ​ഗ​ളി : ജെ​ല്ലി​പ്പാ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ കു​രു​ക്കു​ക​ള​ഴി​ക്കു​ന്ന മാ​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ന്നാം മാ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും. ഇ​ന്ന് ഫാ. ​ജോ​ബി ത​ര​ണിയി​ലി​ന്‍റെ ക​ർ​മി​ക​ത്വ​ത്തി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യോ​ടെ ആ​രം​ഭി​ക്കു​ന്ന മാ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഏ​ഴി​നു സ​മാ​പി​ക്കും.
വൈ​കി​ട്ട് 4:30 മു​ത​ൽ ഒന്പതു വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ക. ക​ണ്‍​വ​ൻ​ഷ​ൻ ദി​ന​ങ്ങ​ളി​ൽ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, വിശു ദ്ധ ​കു​ർ​ബാ​ന, കു​ന്പ​സാ​രം, കൗ​ണ്‍​സി​ലിം​ഗ്, ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ആ​ന്‍റ​ണി മേ​ച്ചേ​രി​പ്പ​ടി (കോ​യ​ന്പ​ത്തൂ​ർ), ഫാ. ​ഡോ. അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ(​പാ​ല​ക്കാ​ട്), ഫാ. ​സി​ന്‍റോ പൊ​ന്തേ​ക്ക​ൻ (തൃ​ശൂ​ർ), ഫാ. ​പോ​ൾ ക​ള്ളി​ക്കാ​ട​ൻ (തൃ​ശൂ​ർ), ഫാ. ​ജ​സ്റ്റി​ൻ കോ​ലം​ങ്ക​ണ്ണി (പാ​ല​ക്കാ​ട്) എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ഫാ. ​ജോ​ണ്‍ മ​രി​യ വി​യാ​നി ഒ​ല​ക്കേ​ങ്കി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ബേ​ബി ക​ണം​കൊ​ന്പി​ൽ, സോ​ജ​ൻ കൊ​ര​ണ്ട​ക്കാ​ട്, ക​ണ്‍​വീ​ന​ർ എ​ബ്ര​ഹാം വേ​ണ്ട​ന​ത്ത് എ​ന്നി​വ​രു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.