കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ്
Saturday, December 3, 2022 12:58 AM IST
നെ​ന്മാ​റ: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു മു​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ലെ മ​റ്റൊ​രു ഡ്രൈ​വ​ർ ശ​ശി​കു​മാ​ർ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി ബ​സി​നും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ്.
ബ​സ് ഡ്രൈ​വ​ർ എം.​ജ​യ​പ്ര​കാ​ശ് നെ​ന്മാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ശ​ശി​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ത്തു.​ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ചു അ​പ​ക​ട​ക​ര​മാം​വി​ധം വാ​ഹ​നം ഓ​ടി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്.
ഇ​ക്ക​ഴി​ഞ്ഞ 30ന് ​വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ൽ​നി​ന്നും ഒ​ലി​പ്പാ​റ​യി​ലേ​ക്ക് വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റ​എ രാ​വി​ലെ ആ​റു മ​ണി​ക്കു​ള്ള ട്രി​പ്പി​ലാ​ണ് സം​ഭ​വം. നെ​ന്മാ​റ​ക്ക് ശേ​ഷം പേ​ഴും പാ​റ​യി​ൽ നി​ന്നും ക​രി​ന്പാ​റ വ​രെ​യു​ള്ള ആ​റു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ശ​ശി​കു​മാ​ർ മ​നഃ​പൂ​ർ​വം ത​ട​സ​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്ന​താ​ണ് സം​ഭ​വം.
ബ​സി​നു വ​ഴി​കൊ​ടു​ക്കാ​തെ ആ​റു കി​ലോ​മീ​റ്റ​റോ​ളം ശ​ശി​കു​മാ​ർ യാ​ത്ര തു​ട​ർ​ന്നു. പി​ന്നീ​ട് ക​രി​ന്പാ​റ ജം​ഗ്ഷ​നി​ൽ നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു പ്ര​ശ്നം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ള​ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നു ഡി​പ്പോ​യി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു.