ഇഞ്ചോടിഞ്ച് പോരാട്ടം; ചെർപ്പു​ള​ശേ​രി ഉ​പ​ജി​ല്ല മു​ന്നി​ൽ
Thursday, December 1, 2022 12:45 AM IST
ഒ​റ്റ​പ്പാ​ലം : ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ചെ​ർ​പ്പു​ള​ശേരി സ​ബ് ജി​ല്ല 700പോ​യ​ന്‍റു​ക​ൾ നേ​ടി ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു.സ്കൂ​ളു​ക​ളി​ൽ ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം മു​ന്നേ​റ്റം തു​ട​രു​ന്നു. മൂ​ന്നാം ദി​ന​ത്തി​ലും ഉ​പ​ജി​ല്ല​ക​ൾ ത​മ്മി​ൽ കീ​രീ​ട​ത്തി​നാ​യു​ള്ള പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്. പാ​ല​ക്കാ​ട് ഉ​പ​ജി​ല്ല 691പോ​യ​ന്‍റു​ക​ളു​മാ​യി ര​ണ്ടാം​സ്ഥാ​ന​ത്താ​ണ്. തൊ​ട്ടു പി​ന്നാ​ലെ തൃ​ത്താ​ല (682)യും ​മ​ണ്ണാ​ർ​ക്കാ​ടും(697). ആ​തി​ഥേ​യ​രാ​യ ഒ​റ്റ​പ്പാ​ലം 649 പോ​യ​ന്‍റു​ക​ളു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. സ്കൂ​ളു​ക​ളി​ൽ ആ​ല​ത്തൂ​ർ ബി.​എ​സ്.​എ​സ് ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 296 പോ​യ​ന്‍റ​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. തൊ​ട്ടു പി​ന്നാ​ലെ ശ്രീ​കൃ​ഷ്ണ​പു​രം എ​ച്ച്. എ​സ്.​എ​സ് 193 പോ​യി​ന്‍റു​ക​ളു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും വാ​ണി​യം​കു​ളം ടി​ആ​ർ​കെ 188പോ​യ​ന്‍റു​മാ​യി മൂ​ന്നാ​മ​തു​മാ​ണ്. പെ​രു​ങ്ങോ​ട് എ​ച്ച്എ​സ്എ​സ് 154പോ​യി​ന്‍റും പാ​ല​ക്കാ​ട് ഭാ​ര​ത് മാ​ത എ​ച്ച്എ​സ്എ​സ് 150 പോ​യി​ന്‍റു​ക​ളു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

ക​ലോ​ത്സ​വ​ത്തി​ൽ അ​പ്പീ​ൽ പ്ര​വാ​ഹം

ഒ​റ്റ​പ്പാ​ലം : ക​ലോ​ത്സ​വ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക​മാ​യു​യ​ർ​ന്ന പ​രാ​തി​ക​ൾ​ക്കി​ട​യിൽ രേ​ഖാ​മൂ​ല​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളു​ടെ അ​പ്പി​ൽ പ്ര​വാ​ഹം. മൂ​ന്നാം ദി​നം വ​രെ മ​ത്സ​ര​ഫ​ല​ങ്ങ​ളെ ചോ​ദ്യം ചെ​യ്ത് 108 അ​പ്പീ​ലു​ക​ളെ​ത്തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 56 അ​പ്പീ​ലു​ക​ളെ​ത്തി​യ​പ്പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 52 അ​പ്പീ​ലു​ക​ളും വ​ന്നു. പ​ത്ത് ശ​ത​മാ​നം മാ​ത്രം അ​പ്പീ​ൽ സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ പ​രി​ഗ​ണി​ച്ചാ​ൽ മ​തി​യെ​ന്നാ​ണു നി​ർ​ദേ​ശ​മു​ള്ള​ത്.