വടക്കഞ്ചേരി: കാവശേരി, പുതുക്കോട്, കണ്ണന്പ്ര, വടക്കഞ്ചേരി, വണ്ടാഴി തുടങ്ങിയ പഞ്ചായത്തുകളിൽ കർഷകർക്ക് കൃഷിയിറക്കാൻ വെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേരാമംഗലം അസിസ്റ്റന്റ് എക്സികൂട്ടിവ് എൻജീനിയറുടെ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ശാന്ത ജയറാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.അയ്യപ്പൻ അധ്യക്ഷത വഹിച്ചു.
മംഗലംഡാം, ചേരാമംഗലം ഇടത്, വലത് കനാലുകളിൽ അടിയന്തരമായി കനാലുകളും കാഡചാലുകളും വൃത്തിയാക്കാൻ നടപടി വേണമെന്നും അല്ലാത്ത പക്ഷം ഉപരോധമുൾപ്പെടെയുള്ള സമരത്തിന് നേതൃത്വം നല്കുമെന്നും നേതാക്കൾ പറഞ്ഞു.
കെപിസിസി അംഗം വി.സുദർശൻ, റെജി കെ.മാത്യു, ആർ.ചന്ദ്രൻ മാസ്റ്റർ, എൻ.രവി, കെ.എസ്. മുഹമ്മദ് ഇസ്മയിൽ, സി.ജയരാജ്, പി.എ. ഇസ്മയിൽ, കെ.മോഹൻദാസ്, ഗീത പ്രകാശ്, കവിത സന്തോഷ്, ഉദയൻ പുതുക്കോട്, പി.പി. തോമസ്, സി.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.