ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ആൻഡ് മാ​ർ​ക്ക​റ്റിം​ഗ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നം തുടങ്ങി
Tuesday, November 29, 2022 12:26 AM IST
ആ​ല​ത്തൂ​ർ: ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ആ​ന്‍റ് മാ​ർ​ക്ക​റ്റിം​ഗ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കൃ​ഷി​ക്കു ഉ​പ​യോ​ഗ​പ്ര​ദ​മാ​യ യ​ന്ത്ര​ങ്ങ​ൾ, അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള വി​ത്തു​ക​ൾ, തൈ​ക​ൾ, ജൈ​വ വ​ള​ങ്ങ​ൾ, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ, മൈ​ക്രോ ഫെ​ർ​ട്ടി ലൈ​സ​ർ തു​ട​ങ്ങി​യ​വ കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കും.
കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എ.​വി. ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ബാ​ബു ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ഗ​ത്വ വി​ത​ര​ണ​വും ന​ട​ത്തി.

മ​ഞ്ഞ​ക്ക​ര കു​ടി​വെ​ള്ള​പ​ദ്ധ​തി:
ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ചു

പാ​ല​ക്കാ​ട് : മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ലെ മ​ഞ്ഞ​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി വ​ഴി​യു​ള​ള ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം അ​ഡ്വ.​കെ. ശാ​ന്ത​കു​മാ​രി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള 21.5 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ദ്ധ​തി​ക്കാ​യി ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ കാ​ർ​ത്യാ​യ​നി, ജാ​ന​കി എ​ന്നി​വ​രെ പ​രി​പാ​ടി​യി​ൽ എം​എ​ൽ​എ ആ​ദ​രി​ച്ചു.
ഒ​ന്പ​താം വാ​ർ​ഡി​ലെ 55 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി വ​ഴി ശു​ദ്ധ​ജ​ലം ല​ഭി​ക്കു​മെ​ന്ന് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​നാ​യ മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ​ഗോ​കു​ൽ​ദാ​സ് അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​സേ​തു​മാ​ധ​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.