വ്യ​ക്തി​ത്വ വി​ക​സ​ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്യാ​ന്പ്
Monday, November 28, 2022 12:43 AM IST
മം​ഗ​ലം​ഡാം: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന പാ​സ് വേ​ഡ് 2022-2023 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്കൂ​ൾ​ത​ല ക്യാ​ന്പ് ടൂ​ണിം​ഗ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ​നോ​രി​റ്റി കോ​ച്ചിം​ഗ് സെ​ന്‍റ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. വാ​സു​ദേ​വ​ൻ പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ, ക്യാ​ന്പ് കോ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ റൂ​ബി ആ​ന്‍റോ, ഡി​നോ​യ് കോ​ന്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ബു പി.​മാ​ത്യു, കെ.​എ​സ്. അ​ബ്ദു​ൾ ക​രീം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. ക്യാ​ന്പി​ൽ നി​ന്നും 16 കു​ട്ടി​ക​ളെ ജി​ല്ലാ​ത​ല ഫ്ല​വ​റിം​ഗ് ക്യാ​ന്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു.

സം​ഘാ​ട​ക​സ​മി​തി യോ​ഗം ഇന്ന്

പാലക്കാട്: ​സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇന്നുച്ച​യ്ക്ക് 12 ന് ​കളക്ട​റു​ടെ ചേം​ബ​റി​ൽ ജി​ല്ലാ​ത​ല സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​രു​ം.