അനധികൃത പ​ന്നി​മാം​സം വി​ല്പനയെന്നു പരാതി
Monday, November 28, 2022 12:43 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ആ​ന​ക്ക​ട്ടി ചെ​ക്ക് പോ​സ്റ്റ് ക​ട​ത്തി അ​ന​ധി​കൃ​ത​മാ​യി പ​ന്നി​മാം​സം കൊ​ണ്ടു​വ​ന്നു വ്യാ​പ​ക​മാ​യി വി​ല്പ്പ​ന ന​ട​ത്തു​ന്ന​താ​യി അ​ട്ട​പ്പാ​ടി​യി​ലെ പ​ന്നി​ഫാം ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.
അ​ഗ​ളി, കോ​ട്ട​ത്ത​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തി​ക്കു​ന്ന മാം​സം വി​ല്പ്പ​ന ന​ട​ത്തു​ന്ന​താ​യാ​ണ് ആ​രോ​പ​ണം.
ആ​ന​ക്ക​ട്ടി​യി​ൽ പോ​ലീ​സി​ന്‍റെ​യും മ​ട്ട​ത്തു​ക്കാ​ട് എ​ക്സൈ​സി​ന്‍റെ​യും ചെ​ക്ക് പോ​സ്റ്റു​ക​ളു​ണ്ട്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ റി​ൻ​ഡ​ർ പെ​സ്റ്റ് ചെ​ക്ക് പോ​സ്റ്റ് നാ​യ്ക്ക​ർ പാ​ടി എ​ന്ന സ്ഥ​ല​ത്താ​ണു​ള്ള​ത്.
ചെ​ക് പോ​സ്റ്റു​ക​ളി​ലൊ​ന്നും പ​രി​ശോ​ധ​ന ശ​ക്ത​മ​ല്ല​ന്ന് പി​ഗ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ട്ട​പ്പാ​ടി​യി​ലെ ഫാ​മി​ലെ പ​ന്നി​ക​ളി​ൽ പ​ന്നി​പ്പ​നി രോ​ഗം പ​ട​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഫാം ​ഉ​ട​മ​ക​ൾ.