ജി​ല്ലാ അ​മച്വർ ത​യ്ക്വാ​ൻ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ണ്ണാ​ർ​ക്കാ​ട്ട്
Monday, November 28, 2022 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട് : 24-ാംമ​ത് ജി​ല്ലാ അ​മച്വർ സ​ബ്ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ ത​യ്ക്വാ​ൻ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ണ്ണാ​ർ​ക്കാ​ട് ന​ട​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നാ​ൽ​പ്പ​തി​ല​ധി​കം ക്ല​ബ്ബു​ക​ളി​ൽ നി​ന്നും 400ൽ ​പ​രം വി​ദ്യാ​ർ​ഥിക​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ന്ന​ത്. യോ​ഗം എ​ൻ.​ഷം​സു​ദീൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​പ്രേം​കു​മാ​ർ എം​എ​ൽ​എ മു​ഖ്യാ​ഥി​തി​യാ​യി. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഫാ​യി​ദാ ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി. ത​യ്ക്വാ​ൻ​ഡോ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ സെ​ക്ര​ട്ട​റി മാ​സ്റ്റ​ർ ര​തീ​ഷ്, ഇ​ന്ത്യ പ്ര​തി​നി​ധി മാ​സ്റ്റ​ർ ബി.​അ​ജി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ്കു​മാ​ർ, ന്യൂ ​എ​ക്സ​ല​ന്‍റ് ത​യ്ക്വാ​ൻ​ഡോ സ്പോ​ർ​ട്സ് ക്ല​ബ്ബ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി യൂ​സ​ഫ് അ​ല​ന​ല്ലൂ​ർ, അ​നി​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.