ബ്രാ​ഞ്ച് ക​നാ​ലു​ക​ൾ ശു​ചീ​ക​രിക്കണമെന്നു കേരള കോൺഗ്രസ്-എമ്മിന്‍റെ നി​വേ​ദ​നം
Monday, November 28, 2022 12:41 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ ഡാ​മു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ്രാ​ഞ്ച് ക​നാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് ഫ​ണ്ട് ല​ഭ്യ​മാ​ക്കു​വാ​ൻ വേ​ണ്ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി എം​പി മു​ഖാ​ന്ത​രം മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി.
ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ പ​തി​നാ​യി​ര​ക​ണ​ക്കി​ന് ഹെ​ക്ട​റു​ക​ൾ​ക്ക് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ബ്രാ​ഞ്ച് ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​ത് കാ​ര​ണം ക​ർ​ഷ​ക​ർ​ക്ക് പൂ​ർ​ണ്ണ​മാ​യി ജ​ല​സേ​ച​നം ല​ഭ്യ​മാ​കു​ന്നി​ല്ല എ​ന്നു​ള്ള​ത് യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.
അ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു വേ​ണ്ടി ജ​ല​സേ​ച​ന വ​കു​പ്പ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ല്ലാ ഡാ​മു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ്രാ​ഞ്ച് ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ധ​ന​കാ​ര്യ​വ​കു​പ്പ് മ​ന്ത്രി ബാ​ല​ഗോ​പാ​ല​ൻ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഫ​ണ്ട് അ​നു​വ​ദി​ക്കു​വാ​ൻ പ്ലാ​നിം​ഗ് ബോ​ർ​ഡ് ച​ർ​ച്ച തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി​യ​ത്.