വെ​ള്ളീ​ല​ക്കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി ആ​ഘോ​ഷം വ​ർ​ണാഭ​മാ​യി
Monday, November 28, 2022 12:41 AM IST
മ​ണ്ണാ​ർ​ക്കാ​ട് : വ​ള്ളു​വ​നാ​ട്ടി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഭീ​മ​നാ​ട് വെ​ള്ളീ​ല​ക്കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി ആ​ഘോ​ഷം വ​ർ​ണ്ണാ​ഭ​മാ​യി. താ​ല​പ്പൊ​ലി ദി​വ​സം രാ​വി​ലെ വി​വി​ധ പൂ​ജ​ക​ൾ, അ​ഷ്ട​പ​ദി, താ​ല​പ്പൊ​ലി കൊ​ട്ടി അ​റി​യി​ക്ക​ൽ എ​ന്നി​വ രാ​വി​ലെ ന​ട​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30ന് ​താ​ല​പ്പൊ​ലി എ​ഴു​ന്ന​ള്ളി​പ്പ്, മേ​ളം എ​ന്നി​വ​യു​ണ്ടാ​യി. ഗ​ജ​വീ​രന്മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്ന​ത്. താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സൂ​ര്യ​നാ​രാ​യ​ണ​ൻ എ​ന്പ്രാ​ന്തി​രി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി.
ആ​ദ്യ ദി​വ​സം ക​ലാ​മ​ണ്ഡ​ലം ന​യ​ന പ്ര​കാ​ശും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഓ​ട്ട​ൻ​തു​ള്ള​ൽ ന​ട​ന്നു. തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ക​ലാ​ദേ​വി നൃ​ത്ത​ക​ലാ​ക്ഷേ​ത്രം അ​വ​ത​രി​പ്പി​ച്ച നൃ​ത്ത ന​ട​ന സ​മ​ന്വ​യം, അ​ല​ന​ല്ലൂ​ർ അ​ഞ്ജ​ന നൃ​ത്ത ക​ലാ​ക്ഷേ​ത്രം അ​വ​ത​രി​പ്പി​ച്ച നൃ​ത്ത സ​ന്ധ്യ, തി​ര​വാ​തി​ര​ക്ക​ളി, ഗാ​ന​മേ​ള, നൃ​ത്ത നൃ​ത്ത്യ​ങ്ങ​ൾ, നൃ​ത്ത സ​ന്ധ്യ, ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​നം, നാ​ട​ൻ​പാ​ട്ട്, പ്ര​സാ​ദ ഉൗ​ട്ട്, കേ​ളി, ഘോ​ഷം പാ​ട്ട് എ​ന്നി​വ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു.