ജി​ല്ലാ​ത​ല തൊ​ഴി​ൽ​മേ​ള
Monday, November 28, 2022 12:41 AM IST
പാ​ല​ക്കാ​ട് : ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് ബി​ഇ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ’എ​സ്പ​ര​ൻ​സ’ -2022 ജി​ല്ലാ​ത​ല തൊ​ഴി​ൽ​മേ​ള സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ തൊ​ഴി​ൽ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും നേ​രി​ട്ടും ര​ജി​സ്റ്റ​ർ ചെ​യ്ത 960 പേ​രി​ൽ 630 പേ​ർ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. ബാ​ങ്കിം​ഗ്, ഇ​ൻ​ഷു​റ​ൻ​സ്, ഓ​ട്ടോ​മൊ​ബൈ​ൽ, ഹോ​സ്പി​റ്റാ​ലി​റ്റി, ആ​യു​ർ​വേ​ദം, സെ​യി​ൽ​സ്, ടെ​ലി​കോ​ള​ർ, തു​ണി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ 48 മേ​ഖ​ല​യി​ലെ തൊ​ഴി​ൽ​ദാ​താ​ക്ക​ളാ​ണ് മേ​ള​യി​ൽ എ​ത്തി​യ​ത്.
പ​രി​പാ​ടി​യി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബേ​ബി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​എ​സ് മ​നോ​ജ്, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ നോ​ർ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ലോ​ച​ന, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ പ്രി​യ​ങ്ക എ​ന്നി​വ​ർ പ്രസം ഗിച്ചു.