ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി പി​എ​സ്എ​സ്പി
Sunday, November 27, 2022 4:04 AM IST
പാ​ല​ക്കാ​ട്: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യു​ള്ള എ​ല്ലാ​വി​ധ അ​തി​ക്ര​മ​ങ്ങ​ളും ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് അ​ർ​ദ്ധ ദി​ന സെ​മി​നാ​ർ ന​ട​ത്തി. വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ് മാ​താ പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ.​ ശ്രീ​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​എ​സ്എ​സ്പി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സെ​മി​നാ​റി​ൽ വ​ട​ക്ക​ഞ്ചേ​രി സി​ഐ ആ​ദം​ഖാ​ൻ, ഫൊ​റോ​ന വി​കാ​രി ഫാ.​ ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ജി​എ​ച്ച്എ​സ്എ​സ് ചെ​റു​പു​ഷ്പം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നു ഡേ​വി​ഡ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ഗാ​ർ​ഹി​ക പീ​ഢ​നം മൂ​ലം സ്ത്രീ​ക​ളും കു​ട്ടി​ക​ളും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സൈ​ക്കോ​ള​ജി​സ്റ്റ് സു​മ​തി മോ​ഹ​ൻ നാ​യ​ർ ക്ലാ​സ് ന​യി​ച്ചു. ചെ​റു​പു​ഷ്പം എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​ർ, സ്വ​യം സ​ഹാ​യ സം​ഘം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​സ്പി​സി ലീ​ഗ​ൽ കൗ​ണ്‍​സി​ല​ർ അ​ഡ്വ.​ശ​ര​ണ്യ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജി​ജി​ഷ, സ്റ്റെ​ഫി നേ​തൃ​ത്വം ന​ൽ​കി.