അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ സേ​വ​ന നി​ര​ക്ക് ഉ​പ​ഭോ​ക്ത​ാക്കൾ തി​രി​ച്ച​റി​യുംവി​ധം പ്ര​ദ​ർ​ശി​പ്പി​ക്ക​ണം
Sunday, November 27, 2022 4:02 AM IST
ചി​റ്റൂ​ർ : അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രി​ച്ച​റി​യും വി​ധം സേ​വ​ന നി​ര​ക്കു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ർ​ക്ക് പ​രാ​തി.
താ​ലൂ​ക്കി​ൽ ചി​ല അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ച​തി​ലും ഇ​ര​ട്ടി നി​ര​ക്കാ​ണ് ഈ​ടാ​ക്കി വ​രു​ന്ന​ത്. ആ​ധാ​റി​ൽ മൊ​ബൈ​ൽ ന​ന്പ​ർ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് 50 രൂ​പ​യാ​ണ് നി​ശ്ച​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു വി​രു​ദ്ധ​മാ​യി 70 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.
ആ​ധാ​ർ അ​പ്ഡേ​റ്റ് ചെ​യ്യു​ന്പോ​ൾ ത​ന്നെ ഉ​പ​ഭോ​ക്താ​വി​നോ​ട് ത​പാ​ലി​ൽ വ​രി​ല്ലെ​ന്നും നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും ന​ല്കു​ന്നു​ണ്ട്.
ആ​ധാ​ർ ക​ള​ർ പ്രി​ന്‍റ് 30 രു​പ​യും ഇ​ത് ലാ​മി​നേ​റ്റു ചെ​യ്യാ​ൻ ഉ​പ​ഭോ​ക്താ​വി​ൽ നി​ന്നും 100 രു​പ​യു​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രി​ൽ കൂ​ടു​ത​ലും നി​ർ​ധ​ന​രും നി​ര​ക്ഷ​ര​രു​മാ​ണ്.

ഇ​വ​ർ​ക്ക് സേ​വ​ന നി​ര​ക്കു വി​വ​ര​ങ്ങ​ൾ അ​റി​യാ​ത്ത​തി​നാ​ൽ അ​ക്ഷ​യ ന​ട​ത്തി​പ്പു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സം​ഖ്യ ന​ല്കു​ക​യാ​ണ് .ആ​ധാ​റി​ൽ മൊ​ബൈ​ൽ ചേ​ർ​ത്ത് ലാ​മി​നേ​റ്റ് ചെ​യ്ത കാ​ർ​ഡി​ന് 200 രു​പ ഈ​ടാ​ക്കു​ന്ന​വ​രു​മു​ണ്ട്.

എ​ന്നാ​ൽ മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ ​ഫോ​ർ ക​ള​ർ പ്രി​ന്‍റി​നു പ​ത്തു രൂ​പ​യും ലാ​മി​നേ​ഷ​നു 30 രൂ​പ​യു​മാ​ണ് നി​ര​ക്ക് ഈ​ടാ​ക്കി​വ​രു​ന്ന​ത്.

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന തു​ക​യ്ക്ക് റ​സീ​റ്റ് ന​ല്കാ​നും ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം.