സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക ദി​നാ​ഘോ​ഷം ഇ​ന്ന്
Sunday, November 27, 2022 4:02 AM IST
പാ​ല​ക്കാ​ട് : സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക ദി​നാ​ഘോഷം ഇ​ന്ന്. രാ​വി​ലെ 6.30 മു​ത​ൽ വൈ​കീ​ട്ട് 9.30 വ​രെ ഇ​ട​വ​കദി​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

രാ​വി​ലെ 6.30ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടുകൂ​ടെ തു​ട​ങ്ങു​ന്ന ഇ​ട​വ​ക ദി​ന പ​രി​പാ​ടി​ക​ളി​ൽ വി​വാ​ഹ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും സ​മ​ർ​പ്പി​ത ജീ​വി​ത​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും വി​ശ്വാ​സ പ​രി​ശീ​ല​ന വേ​ദി​യി​ൽ 25 വ​ർ​ഷ​ത്തി​ലേ​റെ പ​രി​ശീ​ലി​പ്പി​ച്ച​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രെ​യും അ​ഭി​ന​ന്ദി​ക്കും. 6.30ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​ നി​തി​ൻ മ​ണി​യ​ങ്കേ​രി​ക്ക​ളം മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി മെ​മെ​ന്‍റൊ​ക​ൾ വി​ത​ര​ണം ചെ​യ്യും. രാ​വി​ലെ 9.30ന് ​വി​ശ്വാ​സ പ​രി​ശീ​ല​ന വേ​ദി​യി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള ക്ലാ​സു​ക​ൾ ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി മു​ത​ൽ വി​വി​ധ പ്രാ​യ വി​ഭാ​ഗ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള സെ​മി​നാ​ർ പ​രി​പാ​ടി​ക​ൾ അ​ഞ്ചു ഹാളു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്ന് നാ​ലു​മ​ണി​ക്ക് ഇ​ട​വ​ക ദി​ന​ത്തി​ന്‍റെ പ്ര​ധാ​ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഇ​ട​വ​ക​ദി​ന സ​ന്ദേ​ശ​ത്തി​നും വി​കാ​രി ഫാ.​ ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ നേ​തൃ​ത്വം ന​ല്കു​ന്ന​താ​യി​രി​ക്കും.

ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ​യാ​യി യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചും വ​ലി​യ ഒ​രു​ക്ക​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​പ​രി​പാ​ടി​ക​ൾ​ക്ക് ക​ണ്‍​വീ​ന​ർ സി.​വി. ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ര്യാ​ക്കോ​സ്, ജോ​ണ്‍​സ​ണ്‍, ബി​ജു, ജെ​റി​ൻ, മാ​ർ​ട്ടി​ൻ, ജോ​മി​ഷ് എ​ന്നി​വ​രും സ​ഹ ക​ണ്‍​വീ​ന​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.