"പ്ലാ​സ്റ്റി​ക് വി​മു​ക്ത നെ​ല്ലി​യാ​ന്പ​തി'യുമായി വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും
Saturday, November 26, 2022 12:28 AM IST
നെ​ല്ലി​യാ​ന്പ​തി: പ്ലാ​സ്റ്റി​ക് വി​മു​ക്ത നെ​ല്ലി​യാ​ന്പ​തി കാ​ന്പ​യി​നു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും രം​ഗ​ത്ത്.
മ​ല​പ്പു​റം പ്രി​യ​ദ​ർ​ശി​നി കോ​ള​ജ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും നെ​ന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗ് വോളന്‍റി​യ​ർ​മാ​രും ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് ശേ​ഖ​രി​ച്ച​ത് 48 ചാ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ.
പോ​ത്തു​ണ്ടി മു​ത​ൽ പു​ല​യ​ന്പാ​റ വ​രെ​യു​ള്ള 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്. 92 യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.
പ്രി​യ​ദ​ർ​ശി​നി കോ​ള​ജ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം, സി​എ​ൽ​എ​സ്എ​ൽ, വ​നം വ​കു​പ്പ്, ല​യ​ണ്‍​സ് ക്ല​ബ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ടൗ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നെ​ല്ലി​യാ​ന്പ​തി പ്ലാ​സ്റ്റി​ക് ഫ്രീ ​കാ​ന്പയി​ൻ.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നെ​ല്ലി​യാ​ന്പ​തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി​നോ​ദ് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു.
സി​എ​ൽ​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ അ​ശോ​ക് നെ​ന്മാ​റ, പി.​ആ​ർ. അ​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ ജാ​സ്മി​ൻ ഷെ​റി​ൻ, എ.​പി. ഷ​ബീ​റ പ്ര​സം​ഗി​ച്ചു.