ഉ​ത്പാ​ദ​ന ചെല​വി​ന് ആ​നു​പാ​തി​ക​മാ​യി നാ​ണ്യ​വി​ള​ക​ൾ​ക്ക് ത​റ​വി​ല ഉ​യ​ർ​ത്തി നി​ശ്ച​യി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-ജേ​ക്ക​ബ്
Friday, November 25, 2022 12:36 AM IST
പാ​ല​ക്കാ​ട് : കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഉ​ത്പാ​ദ​ന ചെ​ല​വി​നു ആ​നു​പാ​തി​ക​മാ​യി നാ​ണ്യ​വി​ള​ക​ൾ​ക്ക് ത​റ​വി​ല ഉ​യ​ർ​ത്തി നി​ശ്ച​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​ഡി. ജോ​സ​ഫ് പറഞ്ഞു.
കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നെ​ൽ ക​ർ​ഷ​ക​ർ​ക്ക് കൈ​കാ​ര്യ ചെ​ല​വ് ക്വി​ന്‍റ​ലി​ന് പ​ന്ത്ര​ണ്ട​ര രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. അ​ത് 250 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണം. നെ​ല്ലി​ന് കി​ലോ​യ്ക്ക് 40 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണം, റ​ബർ ക​ർ​ഷ​ക​ർ ത​ക​ർ​ച്ച​യി​ലാ​ണ്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ത​റ​വി​ല 250 രൂ​പ പോ​ലും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല.
റ​ബറി​ന്‍റെ ത​റ​വി​ല കി​ലോ​യ്ക്ക് 300 രൂ​പ ആ​യി പ്ര​ഖ്യാ​പി​ക്ക​ണം നാ​ളി​കേ​ര സം​ഭ​ര​ണം ഉൗ​ർ​ജിത​മാ​ക്കി ഒ​രു​കി​ലോ നാ​ളി​കേ​ര​ത്തി​ന് 40 രൂ​പ ത​റ​വി​ല പ്ര​ഖ്യാ​പി​ക്ക​ണം.
ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നു വ​കു​പ്പ് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടും നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ആ​യി​ട്ടി​ല്ലെന്നു യോ​ഗം ആ​രോ​പി​ച്ചു.
റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ആ​ട്ട, ഗോ​ത​ന്പ് ക്ര​മാ​തീ​ത​മാ​യി വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം. ക​ർ​ഷ​ക പെ​ൻ​ഷ​ൻ 10,000 രൂ​പ ആ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണം. തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു യോ​ഗ​ത്തി​ന്‍റെ ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ. ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ കൊ​ടു​ക്കാ​ൻ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി എ​ന്നു പ​റ​യു​ന്ന സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ആ​ളു​ക​ൾ​ക്ക് അ​ര​ക്കോ​ടി​യോ​ളം വി​ല​വ​രു​ന്ന ആ​ഡം​ബ​ര കാ​റു​ക​ൾ വാ​ങ്ങി​യ ന​ട​പ​ടി​യെ യോ​ഗം അ​പ​ല​പി​ച്ചു.
യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം. തോ​മ​സ്, പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. കു​രു​വി​ള, വി. ​അ​നി​ൽ​കു​മാ​ർ, പി.​ഒ. വ​ക്ക​ച്ച​ൻ, അ​ഡ്വ.പി.​കെ. ശ്രീ​ധ​ര​ൻ, കെ.​വി. സു​ദേ​വ​ൻ, ശ​ശി​കു​മാ​ർ പി​രാ​യി​രി, ശ്രീ​ജി​ത്ത് നെന്മാ​റ, പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ജെ. സാ​ബു വെ​ള്ളാ​രം​കാ​ലാ​യി​ൽ,
ജ​യിം​സ് തോ​മ​സ്, കെ. ​ദേ​വ​ൻ, എം. ​ത​ങ്ക​വേ​ലു, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​സ​ക് ജോ​ണ്‍ വേ​ളൂ​രാ​ൻ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​പി. ജോ​ർ​ജ് ത​ടി​ക്കു​ള​ങ്ങ​ര, ക​ർ​ഷ​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.