എ​ഴു​ത്തു​കാ​ർ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ക​ണം: മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ
Friday, November 25, 2022 12:35 AM IST
പാ​ല​ക്കാ​ട് : എ​ഴു​ത്തു​കാ​ർ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള​ള്ള​വ​രാ​ക​ണ​മെ​ന്ന് പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ പ​റ​ഞ്ഞു. കോ​ട്ട​ത്ത​റ ആ​രോ​ഗ്യമാ​താ ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ജാ​സ്മി​ൻ ഷാ​ജി​യു​ടെ മ​ല​മു​ക​ളി​ലെ പ്ര​വാ​ച​ക​ൻ (ക​വി​താ സ​മാ​ഹാ​രം) കെ.​കെ. പ​ല്ല​ശ​ന​യു​ടെ നി​ലാ​വു​ണ്ണു​ന്ന കു​ട്ടി (ബാ​ല​സാ​ഹി​ത്യ നോ​വ​ൽ), ഗി​രി​ജ രാ​മ​ൻ നാ​യ​രു​ടെ പ്ര​ശ്നോ​പ​നി​ഷ​ത്ത് വി​ദൂ​ര​വി​വ​ർ​ത്ത​നം എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ല​ക്കാ​ട് ശി​ക്ഷ​ക് സ​ദ​നി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്രൊ​ഫ.​കെ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എം. നൂ​ലേ​ലി, ചേ​രാ​മം​ഗ​ലം ചാ​മു​ണ്ണി, കെ.​കെ. പ​ല്ല​ശ​ന, ബൈ​ജു വ​ട​ക്കും​പു​റം, കെ.​എ​സ്. ര​മാ​ദേ​വി, ഗി​രി​ജ രാ​മ​ൻ നാ​യ​ർ, ജാ​സ്മി​ൻ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.