പു​ഴ​യി​ൽ കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക്കു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു
Saturday, October 8, 2022 12:46 AM IST
ഒ​റ്റ​പ്പാ​ലം: പു​ഴ​യി​ൽ കാ​ണാ​താ​യ അ​തി​ഥി തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​വ​ന്ന തെ​ര​ച്ചി​ൽ നിഷ്ഫലമായതിനെ തുടർന്ന് അ​വ​സാ​നി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ചയാണ് ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി സ്വ​ദേ​ശി രാ​മ​ലിം​ഗ​ത്തെ ക​ാണാതായത്. ഇന്നലെഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങ​ണാം​കു​ന്ന് ത​ട​യ​ണ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് തെരച്ചിൽ ന​ട​ത്തി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന, അ​ഗ്നി ര​ക്ഷാ സേ​ന, സി​വി​ൽ ഡി​ഫ​ൻ​സ് എ​ന്നി​വ​രാ​ണ് തെര​ച്ചി​ൽ നടത്തിയത്. സാ​ധാ​ര​ണ കാ​ണാ​താ​യി പ​ര​മാ​വ​ധി മൂ​ന്ന് ദി​വ​സ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക. മു​ൻ​പ് ചെ​റു​തു​രു​ത്തി ഭാ​ഗ​ത്ത് പു​ഴ​യി​ൽ സ്ത്രീ​യെ കാ​ണാ​താ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലും നി​ഷ്ഫ​ല​മാ​യി​രു​ന്നു.