ക​ർ​ഷ​ക​ർ കാ​ലോ​ചി​ത​മാ​യ വ​രു​മാ​നം നേ​ടി​യെ​ടു​ക്കണം: മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി
Saturday, October 8, 2022 12:46 AM IST
ത​ത്ത​മം​ഗ​ലം: രാ​ഷ്ട്രീ​യ ചേ​രി​തി​രി​വി​ല്ലാ​തെ ക​ർ​ഷ​ക​ർ സ്വ​ന്തം നി​ല​നി​ൽ​പ്പി​നു വേ​ണ്ടി മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം കി​സാ​ൻ ജ​ന​ത (എ​സ്) ക​ണ്‍​വ​ൻ​ഷ​ൻ മേ​ട്ടു​പ്പാ​ള​യം ഗു​രു​സ്വാ​മി മ​ഠം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജീ​വി​ത നി​ല​വാ​ര ചെല​വി​നു ആ​നു​പാ​തി​ക വ​ർ​ധ​ന​വി​നു വേ​ണ്ടി ക​ർ​ഷ​ക​ർ ശ്ര​മി​ക്ക​ണം.
രാ​ജ്യ​ത്തെ മു​ഴു​വ​ൻ അ​ന്നം ന​ൽ​കു​ന്ന ക​ർ​ഷ​ക​ർ​ക്കും വി​ശ്ര​മ​കാ​ല സ​ഹാ​യ​ധ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. കാ​ർ​ഷി​ക ഉ​ത്പ​ന്ന വി​പ​ണി​യി​ൽ നി​ന്നും ക​ർ​ഷ​ക​ർ​ക്ക് അ​വ​കാ​ശ ലാ​ഭം ല​ഭ്യ​മാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി സൂ​ചി​പ്പി​ച്ചു. സു​രേ​ഷ് പു​ത്ത​ൻ​വീ​ട്ടി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. കി​സാ​ൻ ജ​ന​ത നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സിഡ​ന്‍റ് ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ട​ത്ത​റ രാ​മ​കൃ​ഷ്ണൻ, ​ജ​ന​താ​ദ​ൾ എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ടറി ​വി.​ മു​രു​ക​ദാ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ ചെ​ന്താ​മ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.