ല​ഹ​രി​ക്കെ​തി​രെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​വ​ര​ണം​: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
Saturday, October 8, 2022 12:46 AM IST
പാലക്കാട്: ല​ഹ​രി​ക്കെ​തി​രെ അ​ട്ട​പ്പാ​ടി​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ത​മാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്നും ജ​ന​കീ​യ പ്ര​തി​രോ​ധം ഉ​യ​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.​ ആ​രോ​ഗ്യ​മു​ള്ള അ​ട്ട​പ്പാ​ടി​ക്കാ​യും ല​ഹ​രി​ക്കെ​തി​രെ​യും അ​ട്ട​പ്പാ​ടി ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി കു​ടും​ബ​ശ്രീ മി​ഷ​ൻ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന നാ​മ് ഏ​കി​ലാ പ​രി​പാ​ടി അ​ഗ​ളി ഇഎംഎ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ല​ഹ​രി​യു​ടെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ൾ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രാ​യി അ​തി​ക്ര​മ​ങ്ങ​ൾ കൂ​ടു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ല​ഹ​രി​യാ​ണ്.
ആ​രോ​ഗ്യ​മു​ള്ള അ​ട്ട​പ്പാ​ടി​ക്കാ​യി ല​ഹ​രി​യെ നാ​ടു​ക​ട​ത്ത​ണം. അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും ല​ഹ​രി​യെ തു​ര​ത്താ​ൻ എ​ക്സൈ​സി​നും പോ​ലീ​സി​നും ഒ​പ്പം കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ​യും ഉ​ണ്ടാ​വ​ണം.​യു​വ​ത​ല​മു​റ കൃ​ത്രി​മ​മാ​യ ആ​ഹ്ലാ​ദ​ങ്ങ​ളെ ക​ണ്ടെ​ത്താ​തെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ക​ളി​ക്ക​ള​ങ്ങ​ളി​ലൂ​ടെ​യും ലൈ​ബ്ര​റി​ക​ളി​ലൂ​ടെ​യും ആ​ഹ്ലാ​ദം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ​അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തേ​ണ്ട​ത്. എ​ങ്കി​ൽ മാ​ത്ര​മേ ആ​രോ​ഗ്യ​മു​ള്ള അ​ട്ട​പ്പാ​ടി ഉ​ണ്ടാ​വു​ക​യു​ള്ളൂ. മാ​ന​സി​ക ഉ​ണ​ർ​വും ഭൗ​തി​ക​മാ​യ ഉന്മേ​ഷ​വു​മു​ള്ള പു​തി​യ അ​ട്ട​പ്പാ​ടി സൃ​ഷ്ടി​ക്കാ​ൻ കു​ടും​ബ​ശ്രീ​യി​ലെ അം​ഗ​ങ്ങ​ൾ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്ക​ണ​മെ​ന്നും മന്ത്രി പ​റ​ഞ്ഞു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി​യി​ൽ ആ​രം​ഭി​ക്കു​ന്ന സ്നേ​ഹി​ത സെ​ന്‍റ​റി​നാ​യി അ​നു​വ​ദി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം, ആ​ദി​വാ​സി യു​വ​ജ​ന ക്ല​ബ്ബു​ക​ൾ​ക്കു​ള്ള സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണം, അ​ട്ട​പ്പാ​ടി​യി​ലെ ത​ന​ത് ഭ​ക്ഷ്യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
അ​ഡ്വ. എ​ൻ.​ ഷം​സു​ദ്ദീ​ൻ എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​യി.