മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കോ​ണ്‍​ഫ​റ​ൻ​സ്
Friday, October 7, 2022 1:06 AM IST
പാ​ല​ക്കാ​ട് : നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പേ​ർ​സ​ണ​ൽ മാ​നേ​ജ്മെ​ന്‍റ് പാ​ല​ക്കാ​ട് ചാ​പ്റ്റ​ർ ന​വം​ബ​ർ 25, 26 തീയ​തി​ക​ളി​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദേ​ശീ​യത​ല​ത്തി​ൽ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തും. ലീ​ഡ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ൻ​റി​ൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻ​ഐ​പി​എം എ​സ്ടി​യു​എ​ൻ​എ 2022ന്‍റെ കോ​ണ്‍​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി​യേ​റ്റ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി നി​ർ​വ​ഹി​ച്ചു. വെ​ബ് സൈ​റ്റ് ലോ​ഞ്ചിം​ഗും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ലീ​ഡ് കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും എ​ൻ​ഐ​പി​എം പാ​ല​ക്കാ​ട് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നു​മാ​യ ഡോ.​ തോ​മ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ ഇ​ന്ത്യ​ൻ ടെ​ലി​ഫോ​ണ്‍ ഇ​ന്‍ഡസ്ട്രി ലി​മി​റ്റ​ഡി​ന്‍റെ മാ​ന​വി​ക ശേ​ഷി മു​ൻ മേ​ധാ​വി ജി​മ്മി ജെ. ​നാ​ല​പ്പാ​ട് മു​ഖ്യ അ​തി​ഥി​യാ​യി. എ​ൻ​ഐ​പി​എം പാ​ല​ക്കാ​ട് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലു​ള്ള പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ത്തോ​ളം മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.