കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന റോ​ഡു​ക​ളി​ൽ പദ്ധതി ന​ട​പ്പി​ലാ​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Thursday, October 6, 2022 12:29 AM IST
നെന്മാ​റ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡു​ക​ളു​ടെ​ മ​രാ​മ​ത്ത് പ്ര​വൃ ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളെ​യും പ്രോ​ജ​ക്ടു​ക​ളെ​യും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെന്മാറയി​ൽ യോ​ഗം ചേ​ർ​ന്നു.
അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​ന്പാ​യി ഏ​പ്രി​ൽ മാ​സം വ​രെ നി​ല​വി​ലെ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ മു​ത​ൽ വി​വി​ധ ത​ല​ത്തി​ലു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ക്കാ​ർ തു​ട​ർ​മാ​സ​ങ്ങ​ളി​ൽ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട ഷെ​ഡ്യൂ​ൾ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
കാ​ലാ​വ​ധി ക​ഴി​യു​ന്ന മു​റ​യ്ക്ക് റോ​ഡു​ക​ളു​ടെ റ​ണ്ണി​ംഗ് കോ​ണ്‍​ട്രാ​ക്ട് സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.
പ​ല്ല​ശ​ന പ​ഞ്ചാ​യ​ത്തി​ൽ പ​ല്ല​ശ​ന, കൊ​ല്ലം​കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണ​നി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി മ​ന്ത്രി നേ​രി​ൽ സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി.
കൊ​പ്പം, പ​ട്ടാ​ന്പി, പാ​ല​ക്കാ​ട്, അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും മ​ന്ത്രി വി​ല​യി​രു​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും ക്രി​യാ​ത്മ​ക​മാ​യി പ​രി​ശോ​ധി​ച്ചു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ മ​ന്ത്രി​യെ കൂ​ടാ​തെ സൂ​പ്ര​ണ്ട് എ​ൻ​ജി​നീ​യ​ർ വി​ശ്വ​പ്ര​കാ​ശ്, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജ​യ​ശ്രീ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ മു​ഹ​മ്മ​ദ് ഇ​സ്ഹാ​ക്ക്, കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ രാ​ജേ​ഷ് ച​ന്ദ്ര​ൻ, കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​എ. ജ​യ തു​ട​ങ്ങി പൊ​തു​മ​രാ​മ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.