എ​ൻ​എ​ച്ച്എം ഫ​ണ്ടി​ൽ പു​തി​യ ഒ​പി ബ്ലോ​ക്ക്
Tuesday, October 4, 2022 12:22 AM IST
പാ​ല​ക്കാ​ട് : ക​പ്പൂ​ർ ഗ്രാ​മ​ത്തി​ലെ കു​മ​ര​നെ​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് 1.43 കോ​ടി എ​ൻ​എ​ച്ച്എം (നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ) ഫ​ണ്ടി​ൽ പു​തി​യ ഒ​പി ബ്ലോ​ക്ക് സ​ജ്ജ​മാ​കു​ന്ന​താ​യി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് അ​റി​യി​ച്ചു.
പ്ര​സ്തു​ത ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​മ​ര​നെ​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നി​രു​ന്നു.
യോ​ഗ​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ന് ക​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ള​ത്തി​ൽ ക​ണ്‍​വീ​ന​റാ​യി എ​ട്ട് അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി. ക​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ കൂ​ടു​ത​ലാ​യും ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​മാ​ണ് കു​മ​ര​നെ​ല്ലൂ​രി​ലേ​ത്.
തൃ​ത്താ​ല​യി​ലെ എ​ല്ലാ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സ​ബ് സെ​ന്‍റ​റു​ക​ളു​ടെ​യും വി​ക​സ​ന​ത്തി​നാ​യി 4.59 കോ​ടി രൂ​പ​യാ​ണ് നി​ല​വി​ൽ എ​ൻഎ​ച്ച്​എം മു​ഖേ​ന അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ഇ​തി​ൽ 1.43 കോ​ടി രൂ​പ​യാ​ണ് കു​മ​ര​നെ​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഒപി കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നു വി​നി​യോ​ഗി​ക്കു​ന്ന​ത്.