ക​ഞ്ചാ​വും ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി രണ്ടു യു​വാ​വാക്കൾ പി​ടി​യി​ൽ
Tuesday, October 4, 2022 12:21 AM IST
പാ​ല​ക്കാ​ട് : ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 210 ഗ്രാം ​ക​ഞ്ചാ​വും മ​ൻ​ഫോ​ഴ്സ്, നൈ​ട്രോ​സെ​പാം എ​ന്നീ ഗു​ളി​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൂ​റ്റ​നാ​ട് തെ​ക്കേ​വാ​വ​ന്നൂ​ർ ഷെ​മീ​ർ (29) ആ​ണ് പി​ടി​യി​ലാ​യ​ത്.
പി​രി​വു​ശാ​ല ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു നി​ന്നാ​ണ് ബൈ​ക്കി​ൽ വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച നി​ല​യി​ൽ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​മാ​സം 7.53 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം രാ​മ​പു​രം അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്ന​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടു​ന്ന​തി​നി​ടെ ഷെ​മീ​ർ ഓ​ടി​ ര​ക്ഷ​പ്പെ​ട്ടു.
പി​ന്നീ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഷെ​മീ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.
ഷെ​മീ​റാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​ക്കു​ന്ന​തി​ന് അ​ന്ന് അ​ബ്ദു​ൾ ല​ത്തീ​ഫി​നു പ​ണം ന​ല്കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഈ ​കേ​സി​ലും ഷെ​മീ​റി​നെ പ്ര​തി​ ചേ​ർ​ത്തി​രു​ന്നു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു എ​ബ്ര​ഹാം, എ​സ്ഐ​മാ​രാ​യ വി.​ ഹേ​മ​ല​ത, എം. ​അ​ജ​സു​ദ്ദീ​ൻ, എ​എ​സ്ഐ എ​സ്.​ കൃ​ഷ്ണ​പ്ര​സാ​ദ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ കെ.​പി. ഗോ​പി​നാ​ഥ്, കെ.​ബി. ര​മേ​ഷ്, എം.​ സു​നി​ൽ, ആ​ർ.​ വി​നീ​ഷ്, സി​പി​ഒ​മാ​രാ​യ വൈ.​ മൈ​ഷാ​ദ്, ബി.​ പ​വി​ത്ര​ൻ, എം.​ രാ​ജേ​ഷ്, എ​സ്.​ ഷെ​യ്ഖ് മു​സ്ത​ഫ, ബി​നീ​ഷ്, എ​സ്.​ ഉ​മേ​ഷ്, എ.​ സ​ന്ധ്യ എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.