ഗോ​ത്രമേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ പ​ങ്കാ​ളി​ത്തം ഉ​യ​ർ​ത്ത​ണം: മ​ന്ത്രി ആ​ർ. ബി​ന്ദു
Saturday, October 1, 2022 12:48 AM IST
അഗളി: ഗോ​ത്ര​മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ പ​ങ്കാ​ളി​ത്തം ഉ​യ​ർ​ത്ത​ണ​മെ​ന്നും ഗോ​ത്ര​ജ​ന​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും സാ​മൂ​ഹി​ക​പ​ര​മാ​യും ഗോ​ത്ര മേ​ഖ​ല​യി​ലു​ള്ള​വ​ർ ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ൽ മാ​ത്ര​മേ സാ​മൂ​ഹി​ക നീ​തി എ​ന്ന ആ​ശ​യം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി രാ​ജീ​വ് ഗാ​ന്ധി ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളജി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പ്ര​യാ​സ​ക​ര​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റു​ന്ന ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. ഇ​തി​നാ​യി ഗോ​ത്ര മേ​ഖ​ല​യി​ൽ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്.
വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ക​യും അ​ക്കാ​ദ​മി​ക ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യു​മാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ല​ക്ഷ്യ​മി​ട്ട​ത്. എ​ൻ. ഷം​സു​ദ്ദീ​ൻ എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​യി. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എംപി വി​ശി​ഷ്ടാ​തി​ഥി​യാ​യി. മ​രു​തി മു​രു​ക​ൻ, കെ.​കെ. മാ​ത്യു, ഡോ. ​റി​ജു​ലാ​ൽ, അം​ബി​ക ല​ക്ഷ്മ​ണ​ൻ, ജ്യോ​തി അ​നി​ൽ​കു​മാ​ർ, പി. ​രാ​മ​മൂ​ർ​ത്തി, ഡോ. ​എം.​ജി. പ്ര​സാ​ദ് തുടങ്ങിയ വ​ർ പ​ങ്കെ​ടു​ത്തു.