സ്വ​കാ​ര്യ ബെ​ഡ് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ തീ​പി​ടു​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Friday, September 30, 2022 12:31 AM IST
കോ​യ​ന്പ​ത്തൂ​ർ : കി​ണ​ത്തു​ക്ക​ട​വി​നു സ​മീ​പം സ്വ​കാ​ര്യ ബെ​ഡ് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. കി​ണ​ത്തു​ക്ക​ട​വി​ന് സ​മീ​പം താ​മ​ര​ക്കു​ളം ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ബെ​ഡ് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ഇ​രു​പ​തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ഈ ​ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.
ബെ​ഡു​ക​ൾ നി​ർ​മ്മി​ക്കാ​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ ​പ​ട​ർ​ന്ന​തോ​ടെ അ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ബെ​ഡു​ക​ളും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ക​ത്തി​ന​ശി​ച്ചു.
പൊ​ള്ളാ​ച്ചി, കി​ണ​ത്തു​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് തീ​യ​ണ​ച്ച് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഈ ​തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ച​താ​യി പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​പ​ക​ട​കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.