ചെ​ർ​പ്പു​ള​ശേ​രി​യി​ൽ ഗേ​റ്റു​ക​ൾ മോ​ഷ​ണം പോ​കു​ന്നു
Tuesday, September 27, 2022 12:07 AM IST
ചെ​ർ​പ്പു​ള​ശേരി : വീ​ടു​ക​ളു​ടെ​യും ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പു​ക​ളു​ടെ​യും ഗേ​റ്റു​ക​ൾ മോ​ഷ​ണം പോ​വു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചെ​ർ​പ്പു​ള​ശേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ഠ​ത്തി​പ്പ​റ​ന്പ്, മ​ഞ്ച​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പ​ത്തോ​ളം ഗേ​റ്റു​ക​ൾ മോ​ഷ​ണം പോ​യ​ത്. മ​തി​ലി​ൽ ഘ​ടി​പ്പി​ച്ച ഉൗ​രി​യെ​ടു​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ളു​ള്ള ഗേ​റ്റു​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ കൂ​ടു​ത​ലും കൊ​ണ്ട് പോ​കു​ന്ന​ത്. മ​ഞ്ച​ൽ​ക്ക ശാ​ന്തി​ന​ഗ​റി​ൽ നി​ന്നും ഗേ​റ്റ് ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി​യു​ണ്ട്.
പ​ഴ​യ ഇ​രു​ന്പ് ശേ​ഖ​രി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ങ്ങ​ൾ സ​മീ​പ കാ​ല​ങ്ങ​ളി​ലാ​യി പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ​താ​യി പ​രാ​തി​യു​ണ്ട്. മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ അ​ത്ത​രം സം​ഘ​ങ്ങ​ളാ​വാ​നാ​ണ് സാ​ധ്യ​ത എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ഗ​മ​നം. സാ​വി​ത്രി കു​ള​ങ്ങ​ര തൊ​ടി, ശാ​ര​ദ ച​ക്ക​ച്ചാ​ട്ടി​ൽ, ചാ​മി മ​ൽ​മ​ൽ​തൊ​ടി എ​ന്നി​വ​ർ ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ചെ​ർ​പ്പു​ള​ശേ​രി സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് അ​ന്വേ​ഷ​ണം ഉൗ​ർ​ജിത​മാ​ക്കി​യി​ട്ടു​ണ്ട്്.