ഫു​ട്ബോ​ളു​മാ​യി കു​ട്ടി​ക്കൂ​ട്ടം.. പ​ന്തുത​ട്ടി രാ​ഹു​ൽ
Tuesday, September 27, 2022 12:07 AM IST
ഷൊ​ർ​ണൂ​ർ:​ ഫു​ട്ബോ​ളു​മാ​യി കു​ട്ടി​ക്കൂ​ട്ടം.. പ​ന്ത് ത​ട്ടി രാ​ഹു​ൽ. പ​ട്ടാ​ന്പി​യി​ലേ​ക്കു​ള്ള ജോ​ഡോ യാ​ത്ര​ക്കി​ടെ​യാ​ണ് ഒ​രു കൂ​ട്ടം കു​ട്ടി​ക​ൾ ഫു​‌ട്ബോ​ളു​ക​ളു​മാ​യി രാ​ഹു​ലി​നെ വ​ഴി​യ​രി​കി​ൽ കാ​ത്തുനി​ന്നി​രു​ന്ന​ത്.
നാ​ളെ​യു​ടെ പെ​ലെ​യേ​യും, മ​റ​ഡോ​ണ​യേ​യും, മെ​സി​യേ​യു​മെ​ല്ലാം അ​വ​ഗ​ണി​ച്ചു മു​ന്നോ​ട്ട് പോ​കാ​ൻ രാ​ഹു​ലി​നാ​യി​ല്ല. ഇ​വ​രെ അ​ദ്ദേ​ഹം ചേ​ർ​ത്തു പി​ടി​ച്ചു പ​ന്തു​രു​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ന​ട​ന്നു കൊ​ണ്ട് ത​ന്നെ രാ​ഹു​ൽ​അ​വ​ർ​ക്കൊ​പ്പം പ​ന്തു ത​ട്ടി. ഉ​യ​ർ​ന്നു​പൊ​ങ്ങി​യ പ​ന്തി​നെ ഹെ​ഡ് ചെ​യ്തു. ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ ഒ​രു പ​ന്ത് മാ​ത്ര​മേ ആ​വ​ശ്യ​മു ള്ളു​വെ​ന്നും എ​ന്തി​നാ​ണ് എ​ല്ലാ​വ​രു​ടേ​യും കൈ​ക​ളി​ൽ പ​ന്തു​ക​ളെന്നും അ​ദ്ദേ​ഹം ചി​രി​ച്ചു കൊ​ണ്ടാ​രാ​ഞ്ഞു.
രാ​ഹു​ലു​മാ​യി പ​ന്ത് ത​ട്ടി​യ​തി​ന്‍റെ ആ​ഹ്ളാ​ദ തി​മി​ർ​പ്പി​ലാ​യി​രു​ന്നു കു​ട്ടികൂട്ടം.
ഫു​ട്ബോ​ൾ ക​ളി​ക്കാ​രു​മാ​യി സെ​ൽ​ഫി​ക്ക് രാ​ഹു​ൽ പോ​സ് ചെ​യ്ത​തോ​ടെ ഇ​ന്ത്യ​ൻ ടീ​മി​ൽ പ്ര​വേ​ശ​നം കി​ട്ടി​യ​തി​നെ​ക്കാ​ൾ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്.