പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ സം​ഭ​വം : സ്പെ​ഷ്യ​ൽ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​പ്പിച്ചു
Monday, September 26, 2022 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ: തു​ട​ർ​ച്ച​യാ​യി മൂ​ന്നി​ട​ങ്ങ​ളി​ൽ പെ​ട്രോ​ൾ ബോം​ബ് എ​റി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ സു​ര​ക്ഷ​യ്ക്കാ​യി 400 ത​മി​ഴ്നാ​ട് സ്പെ​ഷ്യ​ൽ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ലെ ചി​റ്റ​ബു​ദൂ​രി​ലു​ള്ള ബി​ജെ​പി പാ​ർ​ട്ടി ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മി​ക​ൾ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ​ത്. ഇ​തി​ന് പി​ന്നാ​ലെ ടൗ​ണ്‍​ഹാ​ൾ പ​രി​സ​ര​ത്തെ തു​ണി​ക്ക​ട​യ്ക്ക് നേ​രെ​യും പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞു.
തു​ട​ർ​ച്ച​യാ​യ സം​ഭ​വ​ങ്ങ​ളെ തു​ട​ർ​ന്ന് അ​ഞ്ച് പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ആ​ത്തു​പാ​ലം, ടൗ​ണ്‍​ഹാ​ൾ, ഗാ​ന്ധി​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രു​ക​യാ​ണ്.
കൂ​ടാ​തെ ബി​ജെ​പി പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ, പ​ള്ളി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.