ന​ഗ​ര​ത്തി​ലെ കു​ഴി​ക​ൾ അ​ട​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും
Monday, September 26, 2022 12:40 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ലെ കു​ഴി​ക​ൾ അ​ട​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. ന​വീ​ക​ര​ണ​ത്തി​ന് 1.08 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്.
നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ രേ​ഖ​ക​ൾ ജ​ല​അ​ഥോ​റി​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റി​ക്ക​ഴി​ഞ്ഞു. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി ജ​ല​അ​ഥോ​റി​റ്റി വെ​ട്ടി പൊ​ളി​ച്ചി​ട്ടെ ന​ഗ​ര​പാ​ത​യു​ടെ ന​വീ​ക​ര​ണ​വും ഇ​തി​നോ​ടൊ ന​ട​ക്കും.
ഇ​ത​നു​സ​രി​ച്ച് പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം പാ​ത​യി​ൽ ന​ഗ​ര​ത്തി​ലെ മേ​ലെ പെ​ട്രോ​ൾ പ​ന്പ് മു​ത​ൽ ല​ക്ഷ്മി തി​യേ​റ്റ​ർ വ​രെ ന​വീ​ക​രി​ക്കും. പ​ഴ​കി​യ പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി
പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​ക്കി​രു​വ​ശ​വും പൊ​ളി​ച്ചി​ട്ടി​ട്ട് മാ​സ​ങ്ങ​ളേ​റെ​യാ​യി.
ഒ​റ്റ​പ്പാ​ല​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ആ​ക്കം കൂ​ട്ടു​ന്ന​തി​ന് ഒ​രു കാ​ര​ണം ന​ഗ​ര​പാ​ത​യു​ടെ ത​ക​ർ​ച്ച​യാ​ണ്.
പ​ണി​പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രാ​ൻ കാ​ര​ണ​മെ​ന്ന​താ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ്ര​തി​ക​ര​ണം.
അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ങ്ങ​ളി​ലെ പ​തി​വ് പ​രാ​തി​യാ​യി വി​ഷ​യം മാ​റി​യി​രു​ന്നു.
പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നേ​ര​ത്തെ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​രു​ന്നു.
നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ രേ​ഖ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ജ​ല​അ​തോ​റി​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റി​യ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യ​ത്.