പാ​ൽ​വ​ണ്ടി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, September 25, 2022 1:36 AM IST
വ​ണ്ടി​ത്താ​വ​ളം: പാ​ട്ടി​കു​ള​ത്തു പാ​ൽ​വ​ണ്ടി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മു​ത​ല​മ​ട കാ​ട്ടു​പാ​ടം ശി​വ​ദാ​സി​ന്‍റെ മ​ക​ൻ സോ​ണി(22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ന്നി​മാ​രി പ​ള്ളി​മൊ​ക്കി​ൽ വ​ച്ചാ​ണ് അ​പ​ക​ടം.

സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​രി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും.

പൊ​ള്ളാ​ച്ചി​യി​ൽ നി​ന്ന് വ​ണ്ടി​ത്താ​വ​ളം ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന പാ​ൽ​വ​ണ്ടി​യും മീ​നാ​ക്ഷി​പു​രം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യാ​യ അ​മ്മ ക​ന​ക ല​ത​യ്ക്കൊ​പ്പം ഈ​റോ​ഡി​ലാ​ണ് പി​താ​വ് ശി​വ​ദാ​സ് താ​മ​സം. കാ​ട്ടു​പാ​ട​ത്ത് പു​തി​യ വീ​ടു പ​ണി​യു​ന്ന​തി​നാ​ൽ സോ​ണി​യും സ​ഹോ​ദ​ര​ൻ സോ​നു​വും ന​ന്ദി​യോ​ട് ക​വ​റ​ത്തോ​ട്ടി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.