ബൈ​ക്ക് മോ​ഷ​ണം, പി​ടി​ച്ചു​പ​റി: പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ
Saturday, September 24, 2022 12:27 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : ബൈ​ക്ക് മോ​ഷ​ണം, ബൈ​ക്കി​ൽ എ​ത്തി മാ​ല പൊ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി.
ആ​ല​ത്തൂ​ർ, വാ​നൂ​ർ, നെ​ല്ലി​യാ​ങ്കു​ന്നം, എ​ച്ചം വീ​ട്ടി​ൽ കൊ​റ്റ​ൻ സു​നി​ൽ എ​ന്ന എ​സ്.​ സു​നീ​ഷ് (28) ആ​ല​ത്തൂ​ർ, വെ​ങ്ങ​ന്നൂ​ർ ചേ​ഴോ​ട് ഗ​വ്വു എ​ന്ന ആ​ർ.​ മ​ണി​ക​ണ്ഠ​ൻ (19) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
കൊ​ഴി​ഞ്ഞാ​ന്പാ​റ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തുനി​ന്ന് സെ​പ്തം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം വാ​ള​യാ​ർ ഉ​പ്പു​ക്കു​ഴി സ്വ​ദേ​ശി രൂ​പ​ൻ (24) എ​ന്ന​യാ​ളു​ടെ സ്കൂ​ട്ട​ർ ക​ള​വു പോ​യ​തി​നെ തു​ട​ർ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​യ​ന്പ​ത്തൂ​ർ ഗാ​ന്ധി​പു​ര​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്.
ഇ​വ​ർ​ക്ക് പാ​ല​ക്കാ​ട് നോ​ർ​ത്ത്, കു​ഴ​ൽ​മ​ന്ദം, ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി, തൃ​ശൂ​ർ കൊ​ട​ക​ര, മ​ല​പ്പു​റം തി​രൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ലെ​ത്തി മാ​ല പൊ​ട്ടി​ക്ക​ൽ, മൊ​ബെ​ൽ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ക്ക​ൽ, പി​ടി​ച്ചു​പ​റി, ആ​ട് മോ​ഷ​ണം എ​ന്നി​ങ്ങ​നെ 20 കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു.
ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഡി​വൈ​എ​സ്പി ആ​ർ.​ വി​ശ്വ​നാ​ഥ് ഐ​പി​എ​സ്, ചി​റ്റൂ​ർ ഡി​വൈ​എ​സ്പി എം.​ സു​ന്ദ​ര​ൻ, മീ​നാ​ക്ഷി​പു​രം സി​ഐ എം.​ ശ​ശി​ധ​ര​ൻ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കൊ​ഴി​ഞ്ഞാ​ന്പാ​റ എ​സ്ഐ പി.​സു​ജി​ത്ത്, പ്ര​ബോ​ഷ​ൻ എ​സ്ഐ വി.​ അ​നു​രാ​ജ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​ വി​നോ​ദ് കു​മാ​ർ, സിപിഓ എ​ൻ.​ ഷി​ബു പി.​ ഋ​ഷി​കേ​ഷ്, എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.