ചു​ന​ങ്ങാ​ട്ട് മാ​ലി​ന്യ​സം​ഭ​ര​ണ​കേ​ന്ദ്രം നി​ർ​മാ​ണം തു​ട​ങ്ങി
Thursday, September 22, 2022 12:42 AM IST
ഒ​റ്റ​പ്പാ​ലം : അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ അ​ജൈ​വ​മാ​ലി​ന്യം സം​ഭ​രി​ക്കു​ന്ന​തി​ന് ചു​ന​ങ്ങാ​ട് മേ​ഖ​ല​യി​ൽ ര​ണ്ടാ​മ​ത്തെ മാ​ലി​ന്യ സം​ഭ​ര​ണ​കേ​ന്ദ്രം നി​ർ​മാ​ണം തു​ട​ങ്ങി.
മു​രു​ക്കും​പ​റ്റ വാ​ർ​ഡി​ലെ പ​ച്ചി​ല​ക്കു​ണ്ട് ജ​ല​സം​ഭ​ര​ണി​ക്കു സ​മീ​പ​മാ​ണ് കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ശ​ശി​കു​മാ​ർ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി. 35.72 ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്തു ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം.
ചു​ന​ങ്ങാ​ട് മ​ല​പ്പു​റം മു​ത​ൽ മ​യി​ലും​പു​റം വ​രെ​യു​ള്ള ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ലെ മാ​ലി​ന്യം ശേ​ഖ​രി​ച്ച് പ്ര​ത്യേ​ക പ്ര​ക്രി​യ​യി​ലൂ​ടെ ക​ട്ട​ക​ളാ​ക്കി (ബെ​യ്ലിം​ഗ്) മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​ക്ക് കൈ​മാ​റാ​നാ​ണ് പ​ദ്ധ​തി. നി​ല​വി​ൽ ചു​ന​ങ്ങാ​ട് മേ​ഖ​ല​യി​ൽ സം​ഭ​രി​ച്ചു​വെ​ക്കു​ന്ന മാ​ലി​ന്യം അ​ന്പ​ല​പ്പാ​റ​യി​ലെ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് പ​തി​വ്.
വാ​ർ​ഡം​ഗം കെ.​ടി. ഷെ​മീ​ർ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​ഹ​രി​കൃ​ഷ്ണ​ൻ, പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ പി.​ജി. സു​ബി​ൻ, ജി​ൻ​സി, സു​ജി​ത്ത് പ്ര​സം​ഗി​ച്ചു.