പ​ട്ട​ഞ്ചേ​രി​യി​ൽ നെ​ൽ​കൃ​ഷി ഉ​ണ​ക്ക ഭീ​ഷ​ണി​യി​ൽ
Thursday, August 18, 2022 12:18 AM IST
വ​ണ്ടി​ത്താ​വ​ളം : പ​ട്ട​ഞ്ചേ​രി​യി​ൽ ക​നാ​ൽ വെ​ള്ളം എ​ത്താ​തി​നാ​ൽ നെ​ൽ​കൃ​ഷി​ക്ക് ഉ​ണ​ക്കു​മു​ണ്ടാ​വു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ക​ർ​ഷ​ക​ർ.

അ​യ്യ​പ്പ​ൻ​കാ​വ് ഉ​ദ​യം​കു​ള​ന്പി​ൽ പ​ത്തേ​ക്ക​ർ ഉ​ണ​ക്കു ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ക​തി​രി​ടു​ന്ന പ​രു​വ​ത്തി​ൽ ചെ​ടി​ക​ൾ വ​ള​ർ​ന്നി​ട്ടു​ണ്ട്.

എ​ന്നാ​ൽ മ​ണ്ണ് വ​ര​ണ്ടു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​ഴ ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യാ​യ​തോ​ടെ വ​യ​ലു​ക​ളെ​ല്ലാം വ​ര​ൾ​ച്ച​യി​ലാ​ണ്.

ഇ​ട​തു ക​നാ​ലി​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ള്ള​മി​റ​ക്കി കൃ​ഷി​യെ ര​ക്ഷി​ക്ക​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. വ​ള​പ്ര​യോ​ഗ​വും ക​ള​പ​റി​യു​മെ​ല്ലാം ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. നെ​ൽ​ച്ചെ​ടി​ക​ൾ ത​ഴ​ച്ചു​വ​ള​രാ​ൻ സ​മ​യോ​ചി​ത​മാ​യി വെ​ള്ള​മെ​ത്തേ​ണ്ട​താ​യി​ട്ടു​ണ്ട്.

ക​ന്പാ​ല​ത്ത​റ​യി​ൽ നി​ന്നും ജ​ലം പെ​രു​മാ​ട്ടി, തി​മ്മി​ച്ചെ​ട്ടി, കോ​രി​യാ​ർ​ച്ച​ള്ള, ക​ല്യാ​ണ​പ്പേ​ട്ട, പാ​ട്ടി​കു​ളം ഭാ​ഗ​ത്തേ​ക്ക് ഇ​ട​തു ക​നാ​ലി​ൽ വെ​ള്ളം ന​ല്കി വ​രു​ന്ന​താ​യി മൂ​ല​ത്ത​റ അ​സി​സ്റ്റ​ൻ​ഡ് എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ് അ​റി​യി​ച്ചു.

മൂ​ല​ത്ത​റ​യി​ൽ നി​ന്നും കാ​ന്പാ​ല​ത്ത​റ ഏ​രി​യി​ൽ ജ​ലം നി​റ​ച്ച് ശ​നി​യാ​ഴ്ച മു​ത​ൽ ഇ​ട​തു ക​നാ​ൽ വ​ഴി പ​ട്ട​ഞ്ചേ​രി​യി​ലേ​ക്കു ജ​ല​വി​ത​ര​ണം തു​ട​ങ്ങു​മെ​ന്നും രാ​ജേ​ഷ് അ​റി​യി​ച്ചു.