ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, August 14, 2022 12:46 AM IST
അ​ഗ​ളി: ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ സോ​ഷ്യ​ൽ ജ​സ്റ്റി​സ് ആ​ൻ​ഡ് എം​പ​വ​ർ​മെ​ന്‍റ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കെ​തി​രെ അ​ട്ട​പ്പാ​ടി​യി​ൽ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 2000 വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ​പ്ര​തി​ജ്ഞ എ​ടു​ത്തു. അ​ട്ട​പ്പാ​ടി ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡി​ന്‍റ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. സ്കൂ​ൾ അ​സം​ബ്ലി​ക​ളി​ൽ പ്ര​ത്യേ​ക ച​ട​ങ്ങാ​യാ​ണ് പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ച​ത്. അ​ട്ട​പ്പാ​ടി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് കോ​ളജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കോ​ളജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​ജി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്സ് ക്ല​ബ് ക​ണ്‍​വീ​ന​ർ എ​ൻ.​ടി. ജ​യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ്.​ ര​വി​കു​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. അ​ഗ​ളി ഗ​വ. സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹെ​ഡ്മി​സ്ട്ര​സ് വാ​സ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്സ് ക്ല​ബ് ക​ണ്‍​വീ​ന​ർ ജോ​ണ്‍​സ​ണ്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ഗ​ളി എ​ക്സൈ​സ് റേഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​നി​വാ​സ​ൻ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. വു​മ​ണ്‍ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പ്രീ​ന ല​ഹ​രി വി​രു​ദ്ധ ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി​യി​ലെ 11 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. 2000 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. ഓ​രോ സ്കൂ​ളി​ലും പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ. ​ഷാ​ജി​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​വി. അ​ജീ​ഷ്, ടി.​കെ. ഭോ​ജ​ൻ, ല​ക്ഷ്മ​ണ​ൻ, ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.