കു​ള​പ്പു​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റ​ണ​മെ​ന്നു തീ​രു​മാ​നം
Sunday, August 14, 2022 12:46 AM IST
ഷൊ​ർ​ണൂ​ർ : കെഎസ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ബ​സു​ക​ളും കു​ള​പ്പു​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്ന് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ക​യ​റാ​ത്ത ബ​സു​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ട്രാ​ഫി​ക് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​യി​രു​ന്നു ക​ർ​ശ​ന​മാ​യ നി​ർ​ദേ​ശം ന​ല്കി​യ​ത്. സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ബ​സു​ക​ൾ പ്ര​വേ​ശി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​കെ. ജ​യ​പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി കെ.​പ്ര​മോ​ദ്, അ​സി.​മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബെ​റി​ൽ, സി​ഐ പി.​എം. ഗോ​പ​കു​മാ​ർ, പി​ഡ​ബ്ല്യു​ഡി അ​സി.​എ​ൻ​ജി​നീ​യ​ർ ബാ​ബു​രാ​ജ്, ന​ഗ​ര​സ​ഭാ അ​സി.​എ​ൻ​ജി​നീ​യ​ർ ആ​ഷി​ഫ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​സി. ല​ത, മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.