പാലക്കാട് രൂ​പ​ത കു​ടും​ബ സം​ഗ​മം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മ​ഹാസം​ഗ​മ​മാ​യി
Sunday, August 14, 2022 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റും ഹോ​ളി ഫാ​മി​ലി മേ​രി​യ​ൻ പ്രോ​വി​ൻ​സും സം​യു​ക്ത​മാ​യി വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രൂ​പ​ത​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സം​ഗ​മം വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ഹാ കു​ടും​ബ സം​ഗ​മ​മാ​യി. മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളു​മാ​യാ​ണ് മാ​താ​പി​താ​ക്ക​ൾ ഏ​ക​ദി​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

കു​ടും​ബ സം​ഗ​മം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ കേ​ന്ദ്രീ​കൃ​ത​മാ​ണ് വി​ശ്വാ​സ ജീ​വി​തം. ദൈ​വാ​ശ്ര​യ ബോ​ധ​മു​ള്ള മാ​താ​പി​താ​ക്ക​ളാ​ണ് കു​ടും​ബ​ത്തി​ന്‍റെ ക​രു​ത്ത്. അ​ങ്ങ​നെ​യു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും മ​ക്ക​ൾ ജ്ഞാ​ന​ത്തി​ലും ദൈ​വ​ഭ​യ​ത്തി​ലും വ​ള​ർ​ന്നു​വ​രും ബി​ഷ​പ്പ് ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ദൈ​വ​വു​മാ​യി അ​ടു​ക്കാ​തി​രി​ക്കാ​ൻ ദു​ഷ്ടാ​രൂ​പി​ക​ൾ ഇ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. തി· ​പ്ലാ​ൻ ചെ​യു​ന്ന ലോ​ക​മാ​ണി​ന്ന്. അ​തി​നാ​ൽ തിന്മയെ നന്മ ​കൊ​ണ്ട് കീ​ഴ​ട​ക്കാ​ൻ ക​ഴി​യ​ണം. കു​ടും​ബ​ങ്ങ​ളി​ൽ ഒ​രു ദൈ​വീ​ക ക്ര​മ​മു​ണ്ട്. അ​ത് പാ​ലി​ക്ക​പ്പെ​ട​ണം ബി​ഷ​പ്പ് ഓ​ർ​മി​പ്പി​ച്ചു. രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ റ​വ.ഡോ. ​അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹോ​ളി ഫാ​മി​ലി മേ​രി​യ​ൻ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​പു​ഷ്പ, ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ഹോ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജു മാ​സ്റ്റ​ർ തെ​ക്കി​നി​യ​ത്ത്, മെ​ന്പ​ർ അ​ഡ്വ. ജോ​ണി പ​റ​മു​ണ്ട​യി​ൽ, ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വ​ൻ​റ് പാ​ല​ക്കാ​ട് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​പ്രി​മ, വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പാ​ശ്ര​മം സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ലാ​ർ​കോ​ട് ഇ​ട​വ​ക​യി​ലെ പൊ​റ​ത്തൂ​ർ ആ​ന്‍റോ​യും റൂ​ബി ആ​ന്േ‍​റാ​യു​മാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വേ​ദി​യി​ലെ​ത്തി​യ​ത്. വ​ട​ക്ക​ഞ്ചേ​രി ഇ​ട​വ​ക​യി​ലെ പാ​റ​ക്ക​ൽ ബാ​ബു കു​ടും​ബ​ത്തി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ​ക്കുതു​ട​ക്കം. കു​ഴി​ക്കാ​ട്ടു​ശേ​രി മ​റി​യം​ത്രേ​സ്യ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​ഫി​ന്‍റോ ഫ്രാ​ൻ​സി​സ്, റ​വ ഡോ. ​അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ, സി​സ്റ്റ​ർ ഡോ. ​പു​ഷ്പ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.