പ​ടി​ഞ്ഞാ​റ​ൻ അ​ട്ട​പ്പാ​ടി​യി​ൽ മ​ഴ ശ​ക്തം: ക​ള്ള​മ​ല, ഓ​ക്കോ​ട് പ്ര​ദേ​ശം ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ
Friday, August 12, 2022 12:44 AM IST
അ​ഗ​ളി : പ​ടി​ഞ്ഞാ​റ​ൻ അ​ട്ട​പ്പാ​ടി​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ ക​ള്ള​മ​ല വി​ല്ലേ​ജി​ലെ ഓ​ക്കോ​ട് പ്ര​ദേ​ശം. പ്ര​ദേ​ശ​ത്ത് ഒ​ര​ടി​യോ​ളം വീ​തി​യി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. 2018ലെ ​കാ​ല​വ​ർ​ഷ​കെ​ടു​തി​യി​ൽ വ​ൻ​തോ​തി​ലു​ള്ള മ​ല​യി​ടി​ച്ചി​ലു​ണ്ടാ​വു​ക​യും വീ​ടു​ക​ൾ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​ദേ​ശ​ത്തെ റോ​ഡി​ല​ട​ക്കം വി​ള്ള​ൽ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു. മു​ക്കാ​ലി എം​ആ​ർ​എ​സ് സ്കൂ​ളി​ലേ​ക്ക് ഇ​രു​പ​ത്തി​യെ​ട്ട് കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ത്തെ കെ​ടു​തി​യി​ൽ ഭീ​ഷ​ണി നേ​രി​ട്ട ഒ​ൻ​പ​ത് കു​ടും​ബ​ങ്ങ​ൾ പ്ര​ദേ​ശ​ത്തു താ​മ​സ​മു​ണ്ട്. ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ വീ​ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും വീ​ട് പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ അ​പ​ക​ട​മേ​ഘ​ല​യി​ൽ ത​ന്നെ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​കു​ടും​ബ​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റു സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും മാ​റി​യി​ട്ടു​ണ്ട്. ഓ​ക്കോ​ട് പ്ര​ദേ​ശ​ത്തു ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യാ​ൽ ക​ള്ള​മ​ല ചി​ന്ന​പ​റ​ന്പ് പ്ര​ദേ​ശ​വും ഭീ​ഷ​ണി​യി​ലാ​വും. ഓ​ക്കോ​ട് നി​ന്നു​മു​ത്ഭ​വി​ക്കു​ന്ന തോ​ട് മു​ക്കാ​ലി മ​ന്ദം​പൊ​ട്ടി തോ​ട്ടി​ലാ​ണ് സം​ഗ​മി​ക്കു​ന്ന​ത്. തോ​ടി​ന്‍റെ ഇ​രു​പു​റ​വും താ​മ​സി​ക്കു​ന്ന​വ​ർ അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്.