"ത​വി​ലോ​സെ’പ​ദ്ധ​തി​യു​മാ​യി അ​ട്ട​പ്പാ​ടി എം​ആ​ർ​എ​സി​ലെ വി​ദ്യാ​ർ​ഥിക​ൾ
Thursday, August 11, 2022 12:15 AM IST
അഗളി: അ​ട്ട​പ്പാ​ടി​യി​ലെ ഗോ​ത്ര​സം​സ്കാ​ര​ത്തെ അ​ടു​ത്ത​റി​യാ​ൻ "ത​വി​ലോ​സെ’ (അ​ട്ട​പ്പാ​ടി​യി​ലെ ഇ​രു​ള വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ്യോ​പ​ക​ര​ണ​ത്തി​ന്‍റെ ശ​ബ്ദം) പ​ദ്ധ​തി​യു​മാ​യി അ​ട്ട​പ്പാ​ടി എം​ആ​ർ​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.
ഗോ​ത്ര സം​സ്കാ​ര​ത്തെ അ​ടു​ത്ത​റി​യാ​നും ത​ന​തു ക​ലാ​രൂ​പം, കൃ​ഷി, ഭ​ക്ഷ​ണ രീ​തി, പാ​ര​ന്പ​ര്യ ചി​കി​ത്സ തു​ട​ങ്ങി​യ​വ​യി​ൽ പ​ഠ​നം ന​ട​ത്തി അ​ട്ട​പ്പാ​ടി​ലെ ഗോ​ത്ര സം​സ്കാ​ര​ത്തെ കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നും പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ആ​ശ​യ​ത്തി​ൽ എം​ആ​ർ​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ക്കാ​ലി എം​ആ​ർ​എ​സി​ൽ ന​ട​ന്ന ത​വി​ലോ​സെ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി നി​ർ​വ​ഹി​ച്ചു.
എം​ആ​ർ​എ​സി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ഉൗ​രു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ഇ​രു​ള, കു​റും​ന്പ, മു​ഡു​ക തു​ട​ങ്ങി​യ അ​ട​പ്പാ​ടി​യി​ലെ മൂ​ന്ന് ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും പ​ഠ​നം ന​ട​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.
പ്ര​ത്യേ​കം വാ​ർ​ഷി​ക ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റും അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ധ​ർ​മ്മ​ല​ശ്രീ, ഐ​ടി​ഡി​പി പ്രൊ​ജ​ക്റ്റ് ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.