പു​ളി​മ​ലക്കാർക്കു ദു​രി​ത ജീ​വി​തം
Tuesday, August 9, 2022 12:14 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ളി​മ​ല ഉൗ​ര് നി​വാ​സി​ക​ൾ​ക്കു ദു​രി​ത ജീ​വി​തം. പ​ടി​ഞ്ഞാ​റ​ൻ അ​ട്ട​പ്പാ​ടി​യി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള മ​ണ്‍​റോ​ഡ് ചെ​ളി​ക്കു​ള​മാ​യി.

കാ​ട്ടാ​ന അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ സാ​ന്നി​ധ്യ​മു​ള്ള റോ​ഡി​ലൂ​ടെ കാ​ൽ​ന​ട യാ​ത്ര​യും അ​സാ​ധ്യ​മാ​യി.

പു​ളി​മ​ല​യി​ലെ അങ്കണ​വാ​ടി​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ഉൗ​ര് നി​വാ​സി​ക​ള​ൾ ചൂ​ണ്ടി​ക്കാ​ട്ടി.കാ​റ്റി​ലും മ​ഴ​യി​ലും ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി മു​ട​ക്ക​വും പ​തി​വാ​ണ്.