ഭാ​ര​ത​മാ​താ കോ​ള​ജി​ന് നാ​ക്് അം​ഗീ​കാ​രം
Wednesday, July 6, 2022 11:57 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : ഭാ​ര​ത​മാ​താ കോ​ള​ജി​ന് നാ​ക് ആം​ഗീ​കാ​രം ല​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട അ​ക്ര​ഡി​റ്റേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ ബി ​ഗ്രേ​ഡ് നേ​ടി മി​ക​വ് പു​ല​ർ​ത്തി. സി​എം​ഐ സ​ഭ​യു​ടെ പ്രേ​ഷി​ത പ്രൊ​വി​ൻ​സി​ന്‍റെ കീ​ഴി​ൽ 2015ലാ​ണ് സ്ഥാ​പ​നം ആ​രം​ഭി​ച്ച​ത്. വെ​റും ഏഴു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ നാ​ക് അം​ഗീ​കാ​രം നേ​ടാ​ൻ ക​ഴി​ഞ്ഞു എ​ന്ന​ത് കോ​ള​ജി​ന്‍റെ പ്ര​ശ​സ്തി ഉ​യ​ർ​ത്തി​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ്രൈ​വ​റ്റ് സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ള​ജു​ക​ൾ​ക്കി​ട​യി​ൽ ഈ ​അ​ഗീ​കാ​രം നേ​ടു​ന്ന വ​ള​രെ ചു​രു​ക്കം കോ​ള​ജു​ക​ളി​ൽ ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഭാ​ര​ത മാ​താ കോ​ള​ജ്.
കോ​ള​ജി​ന്‍റെ കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ൾ, ഗ്രീ​ൻ ക്യാ​ന്പ​സ്, പാ​ഠ്യ​പ​ദ്ധ​തി ആ​വി​ഷ്ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ​യാ​ണ് കോ​ള​ജി​ന് ഈ ​അം​ഗീ​കാ​രം നേ​ടി എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. കോ​ള​ജി​ന്‍റെ മാ​നേ​ജ്മെ​ന്‍റ്, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ഇ​തി​നു വേ​ണ്ടി പ്ര​യ​ത്നി​ച്ച​തു​കൊ​ണ്ടാ​ണ് ഈ ​അം​ഗീ​കാ​രം നേ​ടി എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പൽ ഫാ.​ പോ​ൾ തെ​ക്ക​ന​ത്ത് സി​എം​ഐ അ​റി​യി​ച്ചു. കോ​ള​ജി​ലേ​ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു.