ച​ക്ക​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം
Wednesday, July 6, 2022 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട് : വ​ട്ട​മ​ണ്ണ​പ്പു​റം എ​എം​എ​ൽ​പി സ്കൂ​ളി​ൽ ലോ​ക ച​ക്ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ​ലം കൂ​ടി​യാ​യ ച​ക്ക​കൊ​ണ്ടു​ള്ള വി​വി​ധ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ച​ക്ക പ്ര​ഥ​മ​ൻ, ച​ക്ക വ​ര​ട്ടി, ച​ക്ക ഉ​പ്പേ​രി, ച​ക്ക പു​ഴു​ക്ക് ,ച​ക്ക ഉ​ണ്ണി​യ​പ്പം, ച​ക്ക​യ​ട, ച​ക്ക അ​ച്ചാ​ർ, ച​ക്ക വ​റു​ത്ത​ത്, ച​ക്ക കൊ​ണ്ടാ​ട്ടം, ച​ക്ക പ​പ്പ​ടം തു​ട​ങ്ങി​യ​വി​ഭ​വ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തെ ആ​ക​ർ​ഷ​ക​മാ​ക്കി. കു​ട്ടി​ക​ളി​ൽ നാ​ട്ടു​ഭ​ക്ഷ​ണ​ത്തി​ന്‍റെ മേന്മയെ കു​റി​ച്ചും ച​ക്ക​യു​ടെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ പ്ര​ദ​ർ​ശ​നം സ​ഹാ​യ​ക​മാ​യി. ച​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ച​ക്ക​ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​പ​രി​പാ​ടി പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ മാ​ന്പ​ള്ളി ഉ​ദ്ഘ​ാട​നം ചെ​യ്തു.