ഒ.​വി.​ വി​ജ​യ​ൻ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും അ​ടു​ത്ത​റി​ഞ്ഞ ക​ഥാ​കാ​ര​ൻ: മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി
Sunday, July 3, 2022 12:52 AM IST
പാലക്കാട്: ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും അ​ടു​ത്ത​റി​ഞ്ഞ ക​ഥാ​കാ​ര​നാ​യി​രു​ന്നു ഒ.​വി. വി​ജ​യ​നെ​ന്നും സ​മൂ​ഹ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന ഉ​ച്ച​നീ​ച​ത്വ​ങ്ങ​ൾ​ക്കെ​തി​രെ ത​ന്‍റെ ര​ച​ന​ക​ളി​ലൂ​ടെ പോ​രാ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്നും വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ത​സ്രാ​ക്കി​ൽ ന​ട​ന്ന വെ​ക്കാ​നം, ഒ.​വി. വി​ജ​യ​ൻ ജന്മദി​നാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ ടി.​വി. നാ​രാ​യ​ണ​ൻ​കു​ട്ടി ത​യ്യാ​റാ​ക്കി​യ ഒ.​വി. വി​ജ​യ​ൻ ചി​ത്ര​ങ്ങ​ളു​ടെ കൊ​ളാ​ഷ് ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി​ക്കു കൈ​മാ​റി. മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി ടി.​വി. നാ​രാ​യ​ണ​ൻ​കു​ട്ടി​യി​ൽ നി​ന്നും കൊ​ളാ​ഷ് ഏ​റ്റു​വാ​ങ്ങി. ഒ.​വി.​ വി​ജ​യ​ൻ സ്മാ​ര​ക​ത്തി​ൽ ന​ട​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ​മാ​ഹാ​രം "ഞാ​റ്റു​പു​ര വാ​ങ്ങ്മ​യ​ങ്ങ​ൾ’ എ​ന്ന പു​സ്ത​കം ഡോ. ​കെ.എ​സ്.​ര​വി​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ആ​ദ്യ പു​സ്ത​കം ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ. നാ​രാ​യ​ണ​ദാ​സ് ഏ​റ്റു​വാ​ങ്ങി. പി.​ആ​ർ. ജ​യ​ശീ​ല​ൻ ര​ചി​ച്ച "സി.​വി. ശ്രീ​രാ​മ​ന്‍റെ ക​ഥ​ക​ൾ പ​ഠ​നം’ പു​സ്ത​കം ഡോ. ​പി.​കെ. രാ​ജ​ശേ​ഖ​ര​ൻ പ്ര​കാ​ശ​നം ചെ​യ്തു. എ.​ പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ ആ​ദ്യ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. എ. ​പ്ര​ഭാ​ക​ര​ൻ എംഎ​ൽ​എ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി ടി.​ആ​ർ. അ​ജ​യ​ൻ, കൊ​ടു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ധ​ന​രാ​ജ്, അ​ഡ്വ. സി.​പി. പ്ര​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.