ചിറ്റൂർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​ യോഗത്തിൽ ചർച്ചയായി തെ​രു​വു​നാ​യ ശ​ല്യ​ം
Sunday, July 3, 2022 12:51 AM IST
ചിറ്റൂർ : ജ​ല അ​ഥോ​റി​റ്റി ബി​ൽ മീ​റ്റ​ർ ത​ക​രാ​റു​കാ​ര​ണം ബി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ പ​ത്തി​ര​ട്ടി കൂ​ടു​ത​ലാ​ണെ​ന്ന് ചി​റ്റു​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ പ​രാ​തി ന​ല്കി. പൊ​ൽ​പ്പു​ള്ളി കു​ണ്ടു​കാ​ട് നൂ​റു​ദീ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ.

പ്ര​സ്തു​ത പ​രാ​തി​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ൻ മു​ൻ​കൂ​റാ​യി പ​രാ​തി​ക്കാ​ര​നെ അ​റി​യി​ച്ച് വീ​ട്ടി ലെ​ത്തി മി​റ്റ​റി​ലെ ക്ര​മ​ക്കേ​ട് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​സി​സ്റ്റ​ൻ​ഡ് എ​ൻ​ജി​നി​യ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി.

കൂ​ടാ​തെ നെ​ല്ലു കു​ത്തു​പാ​റ​യി​ൽ പ്ര​സ​വി​ച്ച നാ​യ പ​തി​മൂ​ന്നു പേ​രെ ക​ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര​മാ​യി തെ​രു​വു നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധീ​ക​ര​ണം ന​ട​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നു താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്നു. വി​ള​യോ​ടി ചെ​മ്മ​ണം കാ​ട്ടി​ൽ താ​ണി​ക്ക​ൽ വീ​ട്ടി​ൽ ജ​യ​റാം ത​നി​ക്കു സ്വ​ന്ത​മാ​യ പ​റ​ന്പി​ലേ​ക്ക് പോ​വു​ന്ന​തി​നു​ള്ള പൊ​തു​വ​ഴി ക​ന്പി​വേ​ലി കെ​ട്ടി സ​ഞ്ചാ​ര മാ​ർ​ഗം ത​ട​ഞ്ഞി​രി​ക്കു​ന്ന​ത് നീ​ക്കി ത​ര​ണ​മെ​ന്നും പ​രാ​തി​പ്പെ​ട്ടു.

വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും ജീ​വ​ന​ക്കാ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി അ​തി​ർ​ത്തി ക​ല്ല് സ്ഥാ​പി​ച്ച​ത് പി​ഴു​തെ​റി​ഞ്ഞാ​ണ് ക​ന്പി​വേ​ലി കെ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്നും ജ​യ​റാം പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ധ്യ​ക്ഷ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി.

വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ കെ.​ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ചി​ന്ന​ക്കു​ട്ട​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ബി​നു, ഹ​രി​ദാ​സ് പ​ട്ട​ഞ്ചേ​രി, എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​സ്.​ശി​വ​ദാ​സ്, മ​ണി​ക​ണ്ഠ​ൻ, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.