മണലാരൂ ടീ എ​സ്റ്റേ​റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ത​ന്പ​ടി​ച്ച് ഒ​റ്റ​യാ​ൻ
Thursday, June 30, 2022 12:20 AM IST
നെ​ല്ലി​യാ​ന്പ​തി: മ​ണ​ലാ​രു ടീ എ​സ്റ്റേ​റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മു​ത​ൽ ത​ന്പ​ടി​ച്ച കാ​ട്ടാ​ന സ​മീ​പ​ത്തെ ഏ​ലം​സ്റ്റോ​ർ, കൂ​നം പാ​ലം പാ​ടി​ക​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി.
ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി​യ കാ​ട്ടാ​ന രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ളും മ​റ്റു ജീ​വ​ന​ക്കാ​രും അ​തു​വ​ഴി വ​ന്നു ശ​ബ്ദ​മു​ണ്ടാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് പ്ര​ദേ​ശ​ത്തു​നി​ന്ന് കേ​ശ​വ​ൻ പാ​റ വ​ന​മേ​ഖ​ല​യി​ലേ​ക്ക് പോ​യ​ത്.
കാ​ട്ടാ​ന ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ല​യു​റ​പ്പി​ച്ച​തോടെ വൈ​കു​ന്നേ​ര​ം അ​വ​ശ്യ വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ച്ച​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.
എ​സ്റ്റേ​റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ചെ​ടി​ച്ച​ട്ടി​ക​ളും പൂ​ച്ചെ​ടി​ക​ളും ന​ശി​പ്പി​ച്ചു.
ര​ണ്ടു​മാ​സം മു​ന്പ് തേ​നി​പ്പാ​ടി​യി​ൽനി​ന്നു ഏ​ലം സ്റ്റോ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ​വ​രെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചി​രു​ന്നു.
മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് തേ​നി പാ​ടി​യി​ൽ എ​ത്തി​യ കാ​ട്ടാ​ന പാ​ടി​ക​ളി​ൽ സൂ​ക്ഷി​ച്ച അ​രി​യും മ​റ്റു ഭ​ക്ഷ്യവ​സ്തു​ക്ക​ളും വാ​തി​ലു​ക​ൾ ത​ക​ർ​ത്ത് എ​ടു​​ത്തെന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.