ക​ർ​ഷ​ക അ​തി​ജീ​വ​ന ക​ള​ക്ടറേറ്റ് മാ​ർ​ച്ച് ഇ​ന്ന്
Tuesday, June 28, 2022 12:19 AM IST
പാ​ല​ക്കാ​ട് : ബ​ഫ​ർസോ​ണ്‍ വി​ഷ​യ​ത്തി​ൽ പാ​ല​ക്കാ​ട് സം​യു​ക്ത ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തു​ന്ന അ​തി​ജീ​വ​ന മാ​ർ​ച്ച് ഇ​ന്നുരാ​വി​ലെ പത്തിനു പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്തു നി​ന്നാ​രം​ഭി​ക്കും.
ക​ള​ക്ടറേറ്റി​നു മു​ന്പി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന അ​തി​ജീ​വ​ന സ​ദ​സി​നെ പാ​ല​ക്കാ​ട് രൂ​പ​താ ബി​ഷ​പ്പ് പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
സം​യു​ക്ത ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി പാ​ല​ക്കാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ അ​തി​ജീ​വ​ന സ​ദ​സി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന് പാ​ല​ക്കാ​ട്ട് ന​ട​ത്തു​ന്ന​ത്. കൃ​ഷിഭൂ​മി​യി​ലേ​ക്ക് നീ​ളു​ന്ന വ​ന​നി​യ​മ​ങ്ങ​ളി​ൽ നി​ന്നു ക​ർ​ഷ​ക​രെ​യും കൃ​ഷി​സ്ഥ​ല​ത്തെ​യും സം​ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന ക​ർ​ഷ​ക ധ​ർ​ണ പാ​ല​ക്കാ​ടി​ന്‍റെ ക​ർ​ഷ​ക അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ളു​ടെ ശ​ക്തി പ്ര​ക​ട​ന​വും കൂ​ടി ആ​വു​ക​യാ​ണ്.
മ​ല​യോ​ര ക​ർ​ഷ​ക ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ മു​ന്പി​ൽ എ​ത്തി​ക്കു​ക​യാ​ണ് അ​തി​ജീ​വ​ന സ​ദ​സ്‌​സി​ലൂ​ടെ ക​ർ​ഷ​ക​ർ ല​ക്ഷ്യം വ​ക്കു​ന്ന​ത്.
സു​പ്രീം​കോ​ട​തി വി​ധി പ്രാ​കാ​ര​മു​ള്ള ഇ​ള​വു​ക​ൾ ല​ഭി​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യം സെ​ട്ര​ൽ​ൽ എം​പ​വേ​ഡ് ക​മ്മ​റ്റി​യേ​യും, കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ​യും ബോ​ധ്യ​പ്പെ​ടു​ത്തി അ​വ​ർ മു​ഖേ​ന പ​രി​സ്ഥി​തി​ലോ​ല വി​ജ്ഞാ​പ​ന ഇ​ള​വു​ക​ൾ നേ​ടി​യെ​ടു​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
ക​ർ​ഷ​ക​രു​ടെ ജീ​വി​തം ഇ​രു​ട്ടി​ലാ​കു​ന്പോ​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രാ​ഷ്ട്രീ​യ ജ​യ​പ​രാ​ജ​യ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പാ​ക്കി ഗൗ​ര​വ​മു​ള്ള അ​തി​ജീ​വ​ന വി​ഷ​യ​ങ്ങ​ളെ മാ​റ്റ​രു​ത് എ​ന്ന് ക​ർ​ഷ​ക സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ൽ അ​ണി​ചേ​രും.